എയർ ഇന്ത്യയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഓഹരികൾ വിൽക്കുന്നു

ന്യൂഡൽഹി:രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയർ ഇന്ത്യയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിറ്റു കഴിഞ്ഞാൽ പ്രതിസന്ധി മറികടക്കുവാനാകും എന്ന പ്രതീക്ഷയിലാണ് സർക്കാർ.നിലവിൽ ഒക്ടോബർ വരെ ജീവനക്കാർക്ക് നൽകുവാനുള്ള ശമ്പളം മാത്രമാണ് എയർ ഇന്ത്യയുടെ കൈവശമുള്ളത്. ഇതിനായി അടിയന്തരമായി പ്രതേക സമിതി ഉടന്‍ പുനര്‍രൂപീകരിക്കും. ഒന്നാം എന്‍ഡിഎ സർക്കാരിന്റെ സമയത്ത് മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു തുടങ്ങിയവരുള്ള സമിതി രൂപീകരിച്ചിരുന്നു. നിലവിലെ മന്ത്രിസഭയിൽ ജെയ്റ്റ്ലിയും, സുരേഷ് പ്രഭുവും ഇല്ലാത്ത സാഹചര്യത്തില്‍ ആണ് സമിതി പുനര്‍ രൂപീകരിക്കുന്നത്.
ധനമന്ത്രി നിര്‍മല സീതാരാമനും, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ആകും പുതുതായി സമിതിയില്‍ ഉള്‍പ്പെടുക