എമിസാറ്റ് ഉള്‍പ്പടെ 29 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-45 വിക്ഷേപിച്ചു; ചരിത്രമുഹൂര്‍ത്തം

ഹൈദരാബാദ്‌: പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 45 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഇസ്രയലിന്‍റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചതാണ് എമിസാറ്റ്. അതിര്‍ത്തി നിരീക്ഷണത്തിനും റഡാറില്‍ നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനും സഹായകരമാകുന്നതാണ് എമിസാറ്റ്.