‘എനിക്ക് വോട്ട് ചെയ്യുക, ഇല്ലെങ്കില്‍ ഞാന്‍ ശപിക്കും’;വോട്ടര്‍മാര്‍ക്ക് സാക്ഷി മഹാരാജിന്‍റെ താക്കീത്

ലക്‌നൗ: തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന് വോട്ടര്‍മാര്‍ക്ക് ബി.ജെ.പി നേതാവ് സാക്ഷി മഹാരാജിന്‍റെ താക്കീത്. ഉന്നാവോയിലെ എം.പിയായിരുന്ന സാക്ഷി അതേ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് ഇത്തവണ മത്സരിക്കുന്നത്.

“ഒരു സന്യാസിയാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. സന്യാസി ആവശ്യപ്പെടുന്നത് നല്‍കിയില്ലെങ്കില്‍ അതോടെ നിങ്ങളുടെ കുടുംബത്തിന്‍റെ എല്ലാ സന്തോഷവും ഇല്ലാതാകും. സന്യാസി നിങ്ങളെ ശപിക്കും. വിശുദ്ധ പുസ്തകങ്ങളെ ഉദ്ധരിച്ചാണ് ഞാനിത് പറയുന്നത്. പണമോ ഭൂമിയോ അല്ല ഞാന്‍ ആവശ്യപ്പെടുന്നത്, വോട്ട് തേടിയാണ് വന്നിരിക്കുന്നത്. നിങ്ങള്‍ വോട്ട് ചെയ്താല്‍ ഞാന്‍ വിജയിക്കും. അല്ലെങ്കില്‍ അമ്പലത്തില്‍ ഭജനയും കീര്‍ത്തനവുമായി കഴിയും”- സാക്ഷി മഹാരാജ് പറഞ്ഞു.