എതിർ ടീമുകൾ ഏത്ര റണ്‍സ് അടിച്ചാലും ഇംഗ്ലണ്ട് തോൽപ്പിക്കുമെന്ന് മാർക്ക് വുഡ്

ലണ്ടന്‍: ലോകകപ്പ് അടുത്തെത്തിയപ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീം.പാകിസ്ഥാനെതിരെ പുരോഗമിക്കുന്ന ഏകദിന പരമ്ബരയില്‍ ബാറ്റ് കൊണ്ടുള്ള വിരുന്നാണ് ഇംഗ്ലീഷ് ടീം ആരാധകര്‍ക്ക് നല്‍കുന്നത്.രണ്ടാം ഏകദിനത്തില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് ഇയോണ്‍ മോര്‍ഗനും സംഘവും അടിച്ചെടുത്തത്.

മൂന്നാം ഏകദിനത്തില്‍ ആകട്ടെ പാക്കിസ്ഥാന്‍ ഏറെ പ്രതീക്ഷയോടെയാണ് 358 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍, 31 പന്തുകള്‍ ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. നിലവില്‍ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ട് ടീം സ്കോറുകളും ഇംഗ്ലണ്ട് ടീമിന്‍റെ പേരിലാണ്.

ഓസ്ട്രേലിയക്കെതിരെയുള്ള 481-6 ഉം പാകിസ്ഥാനെതിരെയുള്ള 444-3 ഉം ആണ് അത്. ലോകകപ്പ് എത്തുമ്ബോള്‍ ഏത്ര റണ്‍സ് അടിച്ചാല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനാകും എന്നാണ് മറ്റു ടീമുകള്‍ ചിന്ത.

ഏകദിന ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ 500 റണ്‍സ് എങ്കിലും ലക്ഷ്യം മുന്നില്‍ വെയ്ക്കണമെന്നാണ് വുഡ് പറയുന്നത് .

350-400 സ്കോര്‍ ഒക്കെ ഇപ്പോള്‍ സാധാരണയായിരിക്കുകയാണ്. എതിരാളികള്‍ എത്ര സ്കോര്‍ ചെയ്താലും അത് മറികടക്കാന്‍ സാധിക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും വുഡ് കൂട്ടിച്ചേര്‍ത്തു.