എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗോവയെ തകര്‍ത്ത് ബെംഗളുരു പ്ലേ ഓഫിലേക്ക്‌

ബെംഗളുരു: എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗോവയെ തകര്‍ത്ത് ബെംഗളൂരു എഫ് സി. ഈ വിജയത്തോടെ 33 പോയിന്റുകളുമായി പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് ബെംഗളുരു എഫ്‌സി. പോയിന്റ് പട്ടികയില്‍ തൊട്ടടുത്തുള്ള
പുനെയെക്കാളും എട്ട് പോയിന്റ് മുന്നിലാണ് ബെംഗളുരു. ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ചിട്ടുള്ള ഗോവ 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. ആദ്യ പകുതിയിലെ ബെംഗളുരുവിന്റെ ഗോള്‍ പിറന്നത് 35ാം മിനിറ്റിലായിരുന്നു. എഡു ഗാര്‍സിയയായിരുന്നു ബെംഗളുരുവിനായി ഗോവന്‍ ഗോള്‍ വല ആദ്യം ചലിപ്പിച്ചത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 82ാം മിനുട്ടില്‍ ഡിമാസ് ഡെല്‍ഗാഡോയാണ് സ്വന്തം തട്ടകത്തിലെ കാണികള്‍ക്ക് മുന്നില്‍ ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്.