എട്ട് വയസുകാരന് കാറിനകത്ത് ദാരുണാന്ത്യം

വിശാഖപട്ടണം: എട്ടുവയസുകാരന്‍ കാറിനകത്ത് ശ്വാസം മുട്ടിമരിച്ചു. മകന്‍ കാറിനകത്തുണ്ടെന്ന് അറിയാതെ അച്ഛന്‍ കാര്‍ പുറത്തു നിന്ന് അടച്ചതിനെ തുടര്‍ന്നായിരുന്നു ദാരുണാന്ത്യം. വിശാഖപട്ടണം സിന്ധ്യയിലുള്ള നേവി ക്വാര്‍ട്ടേഴ്‌സിലാണ്‌ സംഭവം.

ലെഫ്റ്റനന്റ് കമാന്ററുടെ വീട്ടിലെ ജോലിക്കാരന്റെ മകനാണ് മരിച്ചത്. കാര്‍ വൃത്തിയാക്കിയ ശേഷം മകന്‍ അകത്തുള്ള കാര്യമറിയാതെ അച്ഛന്‍ കാറടച്ചു. കുട്ടിയെ കാണാതായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് കുട്ടി കാറിനകത്ത് മരിച്ച് കിടക്കുന്നത് കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. നേവി ക്വാര്‍ട്ടേര്‍സിനകത്ത് അന്വേഷണം നടത്താന്‍ അനുമതി തേടിയതായി പൊലീസ് പറഞ്ഞു.