എടിഎം തട്ടിപ്പ്: ഡൽഹി സ്വദേശി പന്തളം പൊലീസിന്റെ പിടിയിൽ

പത്തനംതിട്ട: എടിഎം വഴി തട്ടിപ്പ് നടത്തിയ ഡൽഹി സ്വദേശി പന്തളം പോലീസിന്റെ പിടിയിൽ. ന്യൂഡൽഹി ഉത്തം നഗർ സ്വദേശി ആശിഷ് ദിമാൻ(29) ആണ് പിടിയിലായത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും എടിഎം വഴി 29,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

അക്കൗണ്ട് ഉടമകളില്‍ നിന്ന് ഒടിപി നമ്പര്‍ കൈക്കലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പന്തളം പോലീസിന്റെ പിടിയിലായ ആശിഷ് ധിമന്‍. ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ അക്കൗണ്ട് ഉടമകളുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് പാസ് വേഡ് ചേദിച്ചറിയുന്നത്. പുതിയ എടിഎം കാർഡിനാണെന്നും ആധാറുമായി ബന്ധിപ്പിക്കാനാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെടുന്നത്.