എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഇടുക്കി സ്വദേശി വിഷ്ണു വിനോദിന് ഒന്നാം റാങ്ക്‌

തി​രു​വ​ന​ന്ത​പു​രം:   എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശിയായ വിഷ്ണു വിനോദിനാണ്‌ ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആക്വിബ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ 1,000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലക്കാരാണ്.