എച്ച്‌ഐവി നിയന്ത്രണ വിധേയമാക്കാൻ ശാസ്ത്രലോകം; പരീക്ഷണം അവസാനഘട്ടത്തിൽ

ജീൻ എഡിറ്റിംഗ് തെറാപ്പി ഉപയോഗിച്ച് എച്ച്‌.ഐ.വി ക്ക് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ ശാസ്ത്രലോകം. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്‌.ഐ.വി പൂര്‍ണ്ണമായും മാറ്റാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെംപിൾ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് കാറ്റ്സ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കമാല്‍ ഖാലിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ് എച്ച്‌.ഐ.വി ചികിത്സയില്‍ നിര്‍ണ്ണായക ചുവട് വെച്ചിരിക്കുന്നത്. പരീക്ഷണം നടത്തിയ എലികളെ നൂറ് ശതമാനവും രോഗവിമുക്തമാക്കാൻ സാധിച്ചു.

ലോകത്താകെ നിലവില്‍ 35 ദശലക്ഷത്തോളം എച്ച്‌.ഐ.വി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് .രോഗം ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്‌.ഐ.വി.ആന്റിറെട്രോവൈറല്‍ എന്ന മരുന്നാണ് എച്ച്‌.ഐ.വിക്കെതിരെ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി ആയുസ്സ് വര്ധിപ്പിക്കാമെങ്കിലും രോഗം പൂർണമായും നിയന്ത്രണ വിധേയമാകില്ല .