എക്‌സിമ നിങ്ങള്‍ക്കുണ്ടോ ; അറിയാം രോഗലക്ഷണങ്ങള്‍…

 

നമ്മുടെ ചര്‍മത്തെ ബാധിക്കുന്ന ഒരു ഇന്‍ഫ്‌ളമേറ്ററി അവസ്ഥയാണ് എക്‌സിമ. കുട്ടിക്കളിലും ശിശുക്കളിലുമാണ് എക്‌സിമ സാധാരണയായി കണ്ടുവരുന്നത്. ശരീരം ചൊറിഞ്ഞു പൊട്ടി കരപ്പന്‍ പോലെയാകുന്നതാണ് സാധാരണ അവസ്ഥ. ചര്‍മത്തില്‍ ചുവപ്പ് നിറം , ചൊറിച്ചില്‍ , വരണ്ടചര്‍മ്മം ,പാടുകള്‍ , വിണ്ടുകീറല്‍ തുടങ്ങിയവയാണ് പ്രത്യേകത.

വിവിധ തരം എക്‌സിമകള്‍

ഇറിറ്റന്റ് കോണ്ടാക്ട് എക്‌സിമ

ആസിഡ്, രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുമായി സമ്ബര്‍ക്കത്തിലാവുന്നതു മൂലം ചര്‍മ്മത്തിനു ചുവപ്പുനിറമുണ്ടാവുകയും ചൊറിച്ചിലുണ്ടാവുകയും ചെയ്യുക. ചിലയവസരങ്ങളില്‍ എരിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.

അലര്‍ജി കോണ്ടാക്ട് എക്‌സിമ
ചില പ്രത്യേക വസ്തുക്കള്‍, സൗന്ദര്യവര്‍ധക സാമഗ്രികള്‍, ചെടികള്‍ എന്നിവയുമായി സമ്ബര്‍ക്കത്തിലാവുന്നതു മൂലം അലര്‍ജിയിലൂടെ ഉണ്ടാകുന്ന എക്‌സിമയാണിത്. മോയിസ്ചറൈസറുകള്‍, സ്റ്റിറോയിഡുകള്‍ അടങ്ങിയ മരുന്നുകള്‍ എന്നിവയുള്‍പ്പെടുന്ന ചികിത്സയാണിതിനു നല്‍കുന്നത്.

ന്യൂമലാര്‍ എക്‌സിമ
നല്ല ചൊറിച്ചിലുള്ളതും മൊരിപിടിച്ചതുമായ വട്ടത്തിലുള്ള പാടുകള്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടും. പുറംതൊലിയില്‍ പഴുപ്പിന്റെയോ ദ്രാവകത്തിന്റെയോ ഉണങ്ങിയ അവശിഷ്ടങ്ങളും ഉണ്ടാകാം.

സെബോറിക് എക്‌സിമ
മൊരിപിടിച്ചതും എണ്ണമയമുള്ളതുമായ പാടുകളിലൂടെ ഇത് തിരിച്ചറിയാന്‍ സാധിക്കും. മുഖം, തലയോട്ടി തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. പ്രത്യേക ഷാമ്ബൂകള്‍, ആന്റി-ഫംഗല്‍ ചികിത്സ, സ്റ്റിറോയിഡ് ലോഷനുകള്‍ എന്നിവയാണ് ഇതിനുള്ള സാധാരണ ചികിത്സ.

സ്റ്റാറ്റിസ് ഡെര്‍മറ്റൈറ്റിസ്
രക്തചംക്രമണത്തില്‍ വരുന്ന പ്രശ്‌നം മൂലം കാലുകളില്‍ അസ്വസ്ഥതയുണ്ടാകുന്നു. സ്റ്റിറോയിഡ് ക്രീമുകള്‍, മോയിസ്റ്റ് കംപ്രഷനുകള്‍, കാല്‍ ഉയര്‍ത്തിവയ്ക്കല്‍ (ഹൃദയത്തിന്റെ നിരപ്പിനു മുകളിലായി), ചര്‍മ്മത്തിനു വേണ്ട ലൂബ്രിക്കന്റുകള്‍ എന്നിവ ഇതിനുള്ള ചികിത്സയില്‍ ഉള്‍പ്പെടുന്നു.

രോഗലക്ഷണങ്ങള്‍

എക്‌സിമയ്ക്ക് ഇടത്തരം അല്ലെങ്കില്‍ കടുത്ത ചൊറിച്ചില്‍ ഉണ്ടാകും

ചര്‍മ്മത്തിനു ചുവപ്പു നിറം, പ്രത്യേകിച്ച് ബാധിച്ച ഭാഗങ്ങളില്‍പൊട്ടിയാല്‍ ദ്രാവകമൊലിക്കുന്ന തരത്തിലുള്ള കുരുക്കള്‍

ചൊറി

ചര്‍മ്മത്തില്‍ തടിപ്പ് അല്ലെങ്കില്‍ ധാന്യമണികള്‍ പോലെയുള്ള കുരുക്കള്‍ ചൊറിയുന്നതു മൂലം ചര്‍മ്മത്തിനു കട്ടി വര്‍ധിക്കല്‍

മൊരിച്ചിലുള്ളതും വരണ്ടതുമായ ചര്‍മ്മംചര്‍മ്മത്തിനു നിറവ്യത്യാസം

രോഗ നിര്‍ണയം
സാധാരണ രീതിയിലുള്ള ചര്‍മ്മ പരിശോധനയിലുടെ ഡോക്ടര്‍ക്ക് രോഗം തിരിച്ചറിയാന്‍ സാധിക്കും.

ചിലയവസരങ്ങളില്‍ അലര്‍ജിയുടെ പ്രേരകങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നിര്‍ദേശിച്ചേക്കാം.