എക്സിബിഷനിസം ഒരു മാനസിക വൈകല്യം

സായ്‌നാഥ്‌ മേനോൻ 

സ്ത്രീയും പുരുഷനും തമ്മിലുള്ള ആകര്‍ഷണം തികച്ചും സ്വാഭാവികമാണ്. വംശത്തിന്റെ നിലനില്‍പ്പു പോലും സ്ത്രീയും പുരുഷനുമായുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, ചില വ്യക്തികളില്‍ ലൈംഗിക ഉത്തേജനവും സംതൃപ്തിയും സാധ്യമാകുന്നത് അവരുടെ ലൈംഗികാവയവം മറ്റുള്ളവരുടെ മുമ്പില്‍,, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുമ്പില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ്. ഇതിനായി ഇക്കൂട്ടര്‍ തുറസ്സായ സ്ഥലമോ പൊതു സ്ഥലമോ കണ്ടെത്തുന്നു. ഈ വിധത്തിലുള്ള മാനസിക വൈകല്യമാണ് എക്‌സിബിഷനിസം എന്ന പേരില്‍ അറിയപ്പെടുന്നത്. വ്യക്തികളുടെ ഇത്തരം ലൈംഗിക വൈകല്യം മൂലമുള്ള പെരുമാറ്റം അവരുടെ സ്വന്തം ജീവിതത്തിലും സാമൂഹ്യ ബന്ധങ്ങളെയും ജോലിയെയും സാരമായി ബാധിക്കുന്നു.

തന്റെ ശരീരം മൊത്തം നാട്‌ മുഴുവൻ കാണിച്ച്‌ സന്തോഷം നേടൽ ഒരു തരം മാനസിക രോഗവും , അവരുടെ ഇഷ്ടങ്ങളും കൂടിയാണ്‌ . അതിനാരെയും കുറ്റപ്പെടുത്താൻ നമ്മൾ ഇല്ല. സ്വാതന്ത്ര്യം അല്ലെ വലുത്.

പക്ഷെ ഒരു കാര്യം വേറെ ഒരു രീതിയിൽ പറയാം . സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ പറഞ്ഞിട്ടുണ്ട്‌ തുറന്ന് വച്ച പലഹാരങ്ങൾ കഴിക്കരുത്‌, അത്‌ വൃത്തിഹീനമാണ്‌ , വയർ കേടുവരുത്തുമെന്ന് . അതിനാൽ എത്ര ആകർഷണീയമാണേലും തുറന്ന് വച്ചത്‌ കഴിക്കാറില്ല. പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമാണ്‌ . അടച്ച്‌ വൃത്തിയായി സൂക്ഷിക്കുന്നത്‌ മാത്രം . വൃത്തിയുള്ളതും , ഭംഗിയുള്ളതും , അത്യാവശ്യം കണ്ടന്റ്‌ ഉള്ള പലഹാരങ്ങളും മാത്രെ കഴിക്കാറുള്ളൂ. അല്ലേൽ എനിക്ക്‌ കഴിക്കാൻ പറ്റുന്നത്‌,മാത്രം കഴിക്കും. കേടുവന്നതും പുഴുക്കുത്ത്‌ വന്നതും നമുക്ക്‌ വേണ്ടെ.

അപ്പോൾ പറഞ്ഞ്‌ വന്നത്‌ എന്തെന്നാച്ചാൽ ഏതേലും ദരിദ്രവാസി തുറന്ന് വച്ച പലഹാരം കഴിച്ചെങ്കിൽ അതവന്റെ ദാരിദ്യം, ദുരവസ്ഥ. അതും വച്ച്‌ എല്ലാവരെയും ഒരുപോലെ കാണല്ലെ , നവോത്ഥാനം എന്നാൽ തുണിയുരിയൽ ആണൊ എന്നറിയില്ല. ഒന്നോർക്കുന്നത്‌ നല്ലതാണ്‌ ഞാൻ ഉൾപ്പടെയുള്ള ഭൂരിഭാഗം ആളുകൾക്കും , ഇംഗ്ലീഷ്‌ കുളിർകോരി പടങ്ങളെക്കാൾ ഇഷ്ടം നമ്മുടെ മലയാളത്തിലെ കുളിർകോരി പടങ്ങളെയാണ്‌ . കാരണം അവിടെ എല്ലാം ഓപ്പൺ ആണെ. അപ്പോൾ തന്നെ മനസിലായില്ലെ മലയാളികൾ അത്രയ്ക്ക് ഓപ്പൺ ഇഷ്ടപ്പെടുന്നില്ലാ എന്ന്.