എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം; ചര്‍ച്ച നടത്തിയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നില്‍ എം.എല്‍.എമാര്‍ നിരാഹാരമിരിക്കുന്നത് അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെതന്നെ ചര്‍ച്ച നടത്തിയെന്നും ഇനിയും തുടരുമെന്നും സ്പീക്കര്‍ പറഞ്ഞു. സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ മുദ്രാവാക്യംവിളിച്ചു. ചോദ്യോത്തരവേളയോട് സഹകരിക്കുന്നു.

ശബരിമല പ്രശ്നത്തിൽ പ്രതിപക്ഷ എംഎൽ എ മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, എന്‍.ജയരാജ് എന്നിവരാണ് സത്യഗ്രഹ സമരം നടത്തുന്നത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാര സമരവും ഇന്ന് മൂന്നാംദിവസത്തിലേക്ക് കടന്നു.