എംഎല്‍എമാരുടെ സത്യാഗ്രഹം സഭയിലുന്നയിച്ച് പ്രതിപക്ഷം; സമരം നടത്തുന്നവരോടുള്ള സമീപനം മാറണമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം സഭയിലുന്നയിച്ച് പ്രതിപക്ഷം. സമരം നടത്തുന്നവരോടുള്ള സര്‍ക്കാര്‍ സമീപനം മാറണമെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിക്കുക പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതായി സ്പീക്കര്‍ വ്യക്തമാക്കി.

അതേസമയം, ശബരിമല പ്രശ്നത്തിൽ യുഡിഎഫിന്‍റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നു. വിഎസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ.ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.