‘ഋതുമതിയെ അചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍’; ബിജിബാലിന്റെ അയ്യപ്പ ഭക്തിഗാനം ‘അയ്യന്‍’

തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ബിജിബാലിന്റെ പുതിയ അയ്യപ്പ ഭക്തിഗാനം പുറത്തുവിട്ടു. തൃശ്ശൂരില്‍ നടക്കുന്ന ജനാഭിമാന സദസില്‍ വെച്ച് സുനില്‍ പി ഇളയിടമാണ് ഗാനം പുറത്തുവിട്ടത്.

ബിജിബാലിന്റെ സംഗീതത്തിന് ഹരിനാരായണന്റെതാണ് വരികള്‍. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെയടക്കം നേതൃത്വത്തില്‍ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ഈ അയ്യപ്പ ഗാനം പുറത്തിറിങ്ങിയിരിക്കുന്നത്.

‘നീ തന്നെയാണു ഞാനെന്നോതി നില്‍ക്കുന്ന കാനന ജ്യോതിയാണയ്യന്‍’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗാനത്തിന്റെ വരികള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.