‘ഉയിരിന്‍ തൊടും തളിര്‍, വിരലാകാണേ നീ…’; കുമ്പളങ്ങി നൈറ്റ്‌സിലെ പ്രണയഗാനം, വീഡിയോ

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. സൗബിന്‍ ഷഹീര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം പറയുന്നത് കുമ്പളങ്ങിയുടെ പശ്ചാത്തലത്തിലുള്ള സൗഹൃദവും പ്രണയവുമെല്ലാമാണ്. ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ സൂരജ് സന്തോഷും ആന്‍ ആമിയും ആലപിച്ച ഒരു പ്രണയഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. അന്‍വര്‍ അലി ആണ് വരികളെഴുതിയിരിക്കുന്നത്. നേരത്തെ പുറത്തു വന്ന ട്രെയിലറില്‍ സൂചിപ്പിച്ച ഷെയ്ന്‍ നിഗമിന്റെയും പുതുമുഖതാരമായ അന്ന ബെന്നിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയം സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്.