ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ് സി.ബി.ഐ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ് തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളടക്കമുള്ളവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുന്നത് ഇന്ന് തുടരും. 2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഉദയകുമാര്‍ കൊല്ലപ്പെടുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം ഇരുപത്തിരണ്ട് ഗുരുതരപരുക്കുകള്‍ ചൂണ്ടികാണിച്ചിരുന്നു . മോഷണകുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.

പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലെ ആരോപണം. മുന്‍ എസ്.പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈ.എസ്.പി, ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ നിര്‍മിച്ചതിനും സി.ബി.ഐ കേസുണ്ട്