ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്

ന്യൂഡൽഹി:2019ലെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് .ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദര്‍ശിക്കാം.ഇന്ത്യയിൽ ഭാഗീകമായി മാത്രമേ ഗ്രഹണം കാണാനാകൂ.പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഗ്രഹണത്തിന്റെ പിടിയിലാകും.

രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക.മൂന്ന് മണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ ആകും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47 നാകും.149 വര്‍ഷത്തിന് ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യകതയുമിതിനുണ്ട്.

നഗ്നനേത്രങ്ങള്‍കൊണ്ട് സുരക്ഷിതമായി വീക്ഷിക്കാന്‍ സാധിക്കുന്നതാണ് ചന്ദ്രഗ്രഹണം.അടുത്ത ഗ്രഹണം 2021 ,മെയ് 26നാണ്.