ഈദ് അല്‍ അദായോട് അനുബന്ധിച്ച് യുഎഇ- ല്‍ പൊതു അവധി

യുഎഇ- ല്‍ ഈദ് അല്‍ അദായോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ജൂലായ് 9 മുതല്‍ 12 വരെയാണ് അവധി. ഫെ​ഡ​റ​ല്‍ അ​ഥോ​റി​റ്റി ഫോ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ്യൂ​മ​ന്‍ റി​സോ​ഴ്സാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ഇസ്ലാമിലെ രണ്ട് പ്രധാന ഉത്സവങ്ങളിലൊന്നാണ് ഈദ് അല്‍ അദ. ഇസ്ലാമിക കലണ്ടറിന്റെ അവസാന മാസമായ സുല്‍ ഹിജയുടെ പത്താം തിയതിയാണ് ഇത് ആഘോഷിക്കുന്നത്.  ലോകമെമ്പാടുമുള്ള 1.6 ബില്യണ്‍ മുസ്ലിങ്ങളാണ് ഉത്സവം ആഘോഷിക്കുന്നത്.