ഈജിപ്റ്റിന്റെ മുൻ പ്രസിഡന്റ് മോർസി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം ബ്രദർഹുഡ് നേതാവും ഈജിപ്ത് മുൻ പ്രസിഡന്റുമായ മുഹമ്മദ് മോർസി വിചാരണക്കിടെ കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു. 67 വയസ്സായിരുന്നു.


പലസ്തീനിയൻ തീവ്രവാദി സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടുകയായിരുന്നു മോർസി. ഹമാസിന് വേണ്ടി ചാരപ്രവൃത്തി നടത്തി എന്ന കുറ്റമാണ് മോർസിക്ക് മേൽ ചുമത്തിയിരുന്നത്.

വിവിധ ആരോപണങ്ങളുടെ പേരിൽ 20-വർഷവും ഖത്തറിന് വേണ്ടി ചാരപ്രപ്രവൃത്തി നടത്തിയതിന്റെ പേരിൽ ജീവപര്യന്തവും തടവ് അനുഭവിക്കുകയായിരുന്നു മോർസി.