‘ ഇ​ട്ടി​മാ​ണി മേ​യ്‍​ഡ് ഇ​ന്‍ ചൈ​ന ‘ പുതിയ പോസ്റ്റര്‍ എത്തി

‘ ഇ​ട്ടി​മാ​ണി മേ​യ്‍​ഡ് ഇ​ന്‍ ചൈ​ന ‘ ചി​ത്ര​ത്തി​ന്‍റെ പുതിയ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. ഇട്ടിമാണി മാസാണ്… മനസുമാണ്… എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. 31 വ​ര്‍​ഷ​ത്തിനു ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ തൃ​ശൂ​ര്‍ ഭാ​ഷ സം​സാ​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ചിത്രമാണ് ഇത്. ന​വാ​ഗ​ത​രാ​യ ജി​ബി​യും ജോ​ജു​വും ചേ​ര്‍​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്ബാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഹ​ണി റോ​സ്, രാ​ധി​ക ശ​ര​ത്കു​മാ​ര്‍, ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, ഹ​രീ​ഷ് ക​ണാ​ര​ന്‍, സി​ദ്ദി​ഖ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.