ഇലക്ട്രിക്‌ വാഹനങ്ങളും അവയുടെ പ്രത്യേകതകളും

നീലൻ

നമ്മളിൽ എത്ര പേർ ഇലക്ട്രിക്ക് വാഹനങ്ങളെ പറ്റി ചിന്തിക്കുന്നുണ്ട് എന്നറിയില്ല. എന്നാലും കുറച്ചു പേരെങ്കിലും ഉണ്ടാകും. ഇനി അഥവാ ഇതുവരെ അതിനെ പറ്റി ആലോചിച്ചിട്ടില്ലെങ്കിൽ ഇതു അതിനുള്ള ഒരു അവസരം ആയിക്കോട്ടെ.

ഇലക്ട്രിക്ക് വാഹനങ്ങളുടെ താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രത്യേകതകളാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത്. ചുവടെയുള്ളവയിൽ വിട്ടുപോയ ഏതേലും പ്രത്യേകതകൾ ആണെങ്കിൽ അതു സൂചിപ്പിക്കാം.

1. വളരെ ഉയർന്ന കാര്യക്ഷമത 

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഏകദേശം 90 ശതമാനത്തിനടുത്ത് കാര്യക്ഷമത ഉള്ളപ്പോൾ ICE(Internal cambestion Engine) വാഹനങ്ങൾക്ക്(പെട്രോളിയം പ്രോഡക്ട് കൊണ്ടു ഓടുന്നവ എല്ലാം) 15% ത്തോളം മാത്രമെ കാര്യക്ഷമത ഉള്ളൂ. കാര്യക്ഷമതയെപ്പറ്റി പറയുമ്പോൾ വേറെ ഒരു കാര്യവും കൂടി പറയാതെ പോകുന്നത് ശരിയല്ല. അതായത്, ക്രൂഡ് ഓയിലിന്റെ ശുദ്ധീകരണവും മറ്റും നല്ല രീതിയിൽ വൈദ്യുതി വേണ്ടുന്ന ഒരു പ്രക്രിയ ആണ്. പറഞ്ഞു വന്നാൽ പെട്രോളിയം ശുദ്ധീകരണവും അതിന്റെ വിതരണവും ഒരു കാര്യക്ഷമത കുറഞ്ഞ ഏർപ്പാട് ആണെന്ന് മനസ്സിലാക്കാം.

Related image

2. വേഗത

2020 ൽ പുറത്തിറങ്ങുന്ന റോക്കറ്റ് ശക്തി ഉപയോഗിക്കുന്ന ടെസ്ല റോഡ് സ്റ്റർ മോഡൽ ആയിരിക്കും ഏറ്റവും വേഗത ഉള്ള കാർ. ഈ കാർ 100% വൈദ്യുത ഊർജ്ജത്തിൽ ആണ് പ്രവർത്തിക്കുക.

3.വിദേശ നാണയം ലാഭം

ഉദാഹരണത്തിന് ഇന്ത്യയുടെ കാര്യം തന്നെ എടുത്താൽ, 2016- 2017 സാമ്പത്തിക വർഷം ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിൽ 213.93 മില്യൺ ടൺ ആണ്. അതിനു മുടക്കേണ്ടി വന്ന തുക 4.7 ബില്യൻ ഡോളർ ആണ്(ഏകദേശം 3. 3ലക്ഷം കോടി രൂപ). ഇത്രയും തുക രാജ്യത്തിന്റെ നഷ്ടം. അത് പൊതുജനത്തിന്റെ കൂടി നഷ്ടമാണ്. എല്ലാവരും വൈദ്യുത വാഹനം ഉപയോഗിക്കുന്നത് വഴി ഈ നഷ്ടം ഇല്ലാതാക്കാം. ഈ തുക അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യാം.

4. കുറഞ്ഞ പണചിലവ്

ഈ അടുത്ത് , അമേരിക്കയിലെ ഒരു ടാക്സി കമ്പനി പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, ICE വാഹനങ്ങലേക്കാൾ വളരെ കുറച്ചു ചിലവ് മാത്രമേ ഇലക്ട്രിക്ക് കാറുകൾക്ക് വരികയുള്ളൂ.

5. ഇലോൺ മസ്ക് എന്ന ഇരട്ട ചങ്ക് കോടീശ്വരന്റെ ഒറ്റയാൾ പോരാട്ടം

ഓട്ടോമൊബൈൽ വ്യവസായത്തിന്റെ പല പാരമ്പര്യ രീതികളെയും തകർത്തു മാറ്റിക്കൊണ്ടുള്ള പ്രയാണം. റെസ്ലായുടെ ഈ മുന്നേറ്റത്തിൽ പതറി പോയവരാണ് BMW, ടൊയോട്ട, നിസ്സാൻ തുടങ്ങിയ കരുത്തൻമാർ.

Image result for electric vehicles in india

6. സീറോ എമിഷൻ

കാർബൺ മോണിക്സിഡറും, കാർബൺഡൈ ഓക്സൈഡും, സൾഫർ ഓക്സൈഡുകളും പുറത്തേക്കു തള്ളുന്ന ICE വാഹനങ്ങളോടുള്ള അതൃപ്തി. നിങ്ങൾക്കോ നിങ്ങൾ അറിയുന്നവർക്കോ ശ്വാസ തടസമോ, ശ്വാസകോശ സംബന്ധമായ അസുഖമോ ഉണ്ടെങ്കിൽ ഇത്തരം വാഹനങ്ങൾക്ക് അതിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നു കരുതിക്കോളൂ.

7. പാരമ്പര്യേതര ഊർജ്ജ ഉപഭോഗം

സോളാർ സെൽ കൊണ്ടു വൈദ്യുതി ഉൽപാദിപ്പിക്കാൻ വളരെ ചിലവ് കുറവാണ്. ന്യൂക്ലിയർ ഫിഷൻ നല്ല ഒരു മാർഗം ആണ്. ജർമനി പോലുള്ള ചില രാജ്യങ്ങളിൽ ന്യൂക്ലിയർ ഫിഷൻ നിയന്ത്രിതമായി നടത്താനുള്ള സാങ്കേതിക വിദ്യകൾക്കുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. അതു വിജയമായൽ ലോകമെമ്പാടുമുള്ള ഊർജ്ജ പ്രതിസന്ധിക്കു വലിയ ഒരളവിൽ സഹായമാകും. അതേ സമയം ഇലക്ട്രിക്ക് വാഹനങ്ങളുടെ സാങ്കേതിക വിദ്യയും വികസിച്ചു വരുകയാണ്. ഇപ്പോൾ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളെക്കാൾ കൂടുതൽ ഊർജ സാന്ദ്രത ഉള്ള സോളിഡ് സ്റ്റേറ്റ് ബാറ്ററികൾക്കും ഗ്രാഫൈൻ ബാറ്ററി കൾക്കും സൂപ്പർ കപ്പാസിറ്റർനും ഒക്കെ ഉള്ള പരീക്ഷണങ്ങളിൽ ആണ് ഇന്ന് ശാസ്ത്ര ലോകം. സാംസങ് പോലുള്ള കമ്പനികൾ വലിയ ഊർജ്ജ സാന്ദ്രത ഉള്ള ബാറ്ററികൾ കണ്ടുപിടിച്ചു എന്നു അവകാശപ്പെടുണ്ട്. അങ്ങനെ ആയാൽ ഒറ്റ ചാർജിൽ കൂടുതൽ ദൂരം സഞ്ചരിക്കാം.

Image result for electric vehicles in india

8. പെട്രോളിയം ഇന്ധനത്തിൽ നിന്നുള്ള മുക്തി

വൈദ്യുതി ഇന്ധനം ആക്കിയ വാഹനങ്ങൾക്ക് പെട്രോളിയം പ്രോഡക്ട് ആയ എഞ്ചിൻ ഓയിൽ തുടങ്ങിയവയുടെ ആവശ്യകത ഇല്ല. ലഭ്യത കുറഞ്ഞു വരികയും ഉപഭോഗം കൂടി കൂടി വരികയും ചെയ്യുന്ന പെട്രോളിയം ഇന്ധനങ്ങൾക്ക് വില കുറയും എന്നു പറയുന്നവർക്ക് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടാവാനെ വഴിയുള്ളൂ. കൂടാതെ അവയുടെ ഉൽപാദനവും ശുദ്ധീകരണവും ഒക്കെ ചിലവ് കൂടുതലുള്ള പ്രക്രിയകൾ ആണ്.

9. കാര്യക്ഷമത(Performance)

ഇന്ന് വിപണിയിൽ ഉള്ള വൈദ്യുത കാറുകളെല്ലാം തന്നെ പെട്രോൾ കാറുകളുടെ പെർഫോമൻസുമായി കിടപിടിക്കത്തക്കതാണ്.

10. കുറഞ്ഞ മെയിന്റനൻസ്

ഇളകുന്ന ഭാഗങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ കൂടുതൽ തേയ്മാനം ഉണ്ടാവുന്നു. അതു വൈദ്യുത കാറുകൾക്കു കുറവാണ്. ഒരു സാധാരണ ICE കാറിനു 2000 ത്തിലധികം ചലിക്കുന്ന ഭാഗങ്ങൾ ഉണ്ടെങ്കിൽ ഇലക്ട്രിക്ക് കാറുകൾക്കു അതു 20 ന് താഴെ മാത്രമാണ്. ഞാൻ ഇവിടെ പറഞ്ഞത് ഒരു പോസിറ്റീവ് മാത്രമാണ്. എന്നിരുന്നാലും കണക്കുകൾ കാണിക്കുന്നത് മെയിന്റനൻസ് കോസ്റ്റ് കുറവാണ് എന്നു തന്നെ ആണ്.

11. ശബ്ദ മലിനീകരണം

സൈലെൻസർ ഘടിപ്പിച്ച ICE വാഹനങ്ങൾ ഉണ്ടാക്കുന്നത്ര ശബ്ദ മലിനീകരണം ഇലക്ട്രിക്ക് വാഹനങ്ങൾ ഉണ്ടാക്കുന്നില്ല.

12. എൻജിൻ ഓയിൽ

കരിയും പുകയും ഇല്ലാത്ത ഒരു വാഹനം. അതും പലർക്കും ഇഷ്ടം ആവുന്ന ഒരു കാര്യം ആയിരിക്കണം.

13.സുരക്ഷിതത്വം

NHTSA അഥവാ നാഷണൽ ഹൈവേ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(U.S) ടെസ്റ്റ് ചെയ്ത വാഹനങ്ങളിൽ ഏറ്റവും സുരക്ഷിതം ആയി കണ്ടെത്തിയതു ഒരു ഇലക്ട്രിക്ക് കാർ ആണ് (ടെസ്ല മോഡൽ 3). നടത്തിയ എല്ലാ ടെസ്റ്റുകളിലും 5 സ്റ്റാർ റേറ്റിംഗ് കിട്ടിയ 2 വണ്ടികൾ ടെസ്ല മോഡൽ എസ് ഉം മോഡൽ ഏക്സ ഉം ആണ്. ഇവ 2 ഉം ആണ് ഏറ്റവും പോപ്പുലർ ആയ മാർക്കറ്റിൽ കിട്ടുന്ന ഇലക്ട്രിക്ക് വാഹനങ്ങൾ.

14. പെട്ടന്നുള്ള കുതിപ്പ്

എല്ലാ ഇലക്ട്രിക്ക് വാഹനങ്ങളുടെയും ഒരു ആവശ്യകതയാണ് പെട്ടന്നു കുതിക്കാൻ പറ്റുക എന്നുള്ളത്. ഇതിന്റെ കാരണം ഇലക്ട്രിക്ക് മോട്ടോർ നൽകുന്ന ഇൻസ്റ്റന്റ് ടോർക് ആണ്.

Image result for electric vehicles in india

15. ഗവണ്മെന്റുകളുടെ പ്രോത്സാഹനം

മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇത്തരം പാരമ്പര്യ ഇതര ഊർജ്ജത്തെ പ്രോത്സാഹി പ്പിക്കാറുണ്ട്. അതിനായി കുറഞ്ഞ അളവിലെങ്കിലും സബ്‌സിഡി നൽകുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലും ഇത് നിലവിലുണ്ട്.

ശരിക്കും ഇതൊരു പുതിയ സാങ്കേതിക വിദ്യ അല്ല. ചരിത്രം നോക്കുകയാണെങ്കിൽ, ICE വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നതിനു മുൻപ് തന്നെ ഇലക്ട്രിക്ക് വാഹനങ്ങൾ ഓടി തുടങ്ങിയിരുന്നു. പല കമ്പനികളും പലവട്ടം പരിശ്രമിച്ചു എങ്കിലും വിജയിക്കാതെ പോയ ഒരു സാങ്കേതിക വിദ്യയാണ് ഇത്. ഈലോണ് മസ്ക് എന്ന ഇരട്ട ചങ്കന്റെ കഴിവുകൊണ്ട് വിജയം കണ്ട ഒരു സാങ്കേതിക വിദ്യ എന്നു പറയാം.

ഓയിൽ കമ്പനികളോടും അവരുടെ കൂലി എഴുത്തു കാരോടും മത്സരിച്ച് ഓട്ടോമൊബൈൽ രംഗത്തു ഇത്ര വലിയ ഒരു കുതിച്ചു ചാട്ടം സാധ്യ മാക്കിയത് ഈലോൺ മസ്ക്കിന്റെ ഇശ്ചാശക്തിയും വിട്ടു വീഴ്ച ഇല്ലാത്ത പ്രകൃതവും പ്രശംസനീയമാണ്. ഇപ്പോഴും നെഗറ്റീവ് വാർത്തകൾ മാത്രമാണ് ഇലക്ട്രിക്ക് വാഹനങ്ങളെ പറ്റി മാധ്യങ്ങളിൽ നിറയുന്നത്. നല്ലൊരു ശതമാനം വാഹന കമ്പനികളിലേയും എക്സിക്യൂട്ടിവുകൾ ഇപ്പോഴും വിചാരിക്കുന്നത് ഇലക്ട്രിക്ക് വാഹന മൂവ്മെന്റിന് അധികം ആയുസ്സില്ല എന്നാണ്.