ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളികളുണ്ടെന്ന് റിപ്പോർട്ട് :മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്കു അടിയന്തര സന്ദേശമയച്ചു

തിരുവനന്തപുരം:ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരിൽ നാല് മലയാളികളും ഉൾപ്പെടുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.വിഷയം ശ്രദ്ധയിൽ പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു.

ഇതിനോടൊപ്പം വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തര സന്ദേശമയക്കുകയും ചെയ്തു