ഇറാഖില്‍ യുഎസ് സൈ​നി​ക​ര്‍​ക്കൊ​പ്പം ക്രി​സ്മ​സ് രാ​ത്രി പ​ങ്കി​ട്ട് ട്രംപ്‌

ബാ​ഗ്ദാ​ദ്: ഇറാഖില്‍ യുഎസ് സൈ​നി​ക​ര്‍​ക്കൊ​പ്പം ക്രി​സ്മ​സ് രാ​ത്രി പ​ങ്കി​ട്ട് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ ട്രം​പും. സൈ​നി​ക​രു​ടെ സേ​വ​ന​ത്തി​നും വി​ജ​യ​ത്തി​നും ത്യാ​ഗ​ത്തി​നും നേ​രി​ട്ടെ​ത്തി ന​ന്ദി അ​റി​യി​ക്കു​ന്ന​തി​നാ​യി​രു​ന്നു ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ​റ​ഞ്ഞു. സെ​ല്‍​ഫി എ​ടു​ത്തും ഓ​ട്ടോ​ഗ്രാ​ഫ് ന​ല്‍​കി​യും ട്രം​പും മെ​ലാ​നി​യ​യും മൂ​ന്നു മ​ണി​ക്കൂ​റോ​ളം സൈ​നി​ക​ര്‍​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ചു.

സി​റി​യ​യി​ല്‍ നി​ന്നും സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ജിം ​മാ​റ്റി​സ് യു​എ​സ് പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ള്‍ പിന്നിടുമ്പോഴാണ്‌ ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​നം. മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തെ ബാ​ഗ്ദാ​ദി​ലെ അ​ല്‍ അ​സ് വ്യോ​മ​താ​വ​ള​ത്തി​ല്‍ എ​ത്തി​യ ട്രം​പ് സൈ​നി​ക​ര്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വി​ട്ടു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ശ​ക​ന്‍ ജോ​ണ്‍ ബോ​ള്‍​ട്ട​ണും ട്രം​പി​നെ അ​നു​ഗ​മി​ച്ചു.