തൃശൂര്‍ : കല്യാണ സ്റ്റേജില്‍ നദി ഒഴുകുമോ? അതെ. കേരളത്തിലെ കല്യാണ സ്റ്റേജിലും നദി ഒഴുകിത്തുടങ്ങുന്നു. ഇരിങ്ങാലക്കുടയിലെ കല്യാണമാണ് പുതിയ ചരിത്രം എഴുതിയത്. സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫെക്റ്റ് ഉള്ള നദിയാണ്. ഇവന്റ് മാനേജ്മെന്റ് കാലമായ ഇപ്പോള്‍ കല്യാണ സ്റ്റേജില്‍ നദി ഒഴുകിപ്പിപ്പിച്ചത് ഇടവേള ബാബുവിന്റെ കാര്മികത്വത്തിലുള്ള ഒരു ഗ്രൂപ്പാണ്. കല്യാണം കൂടാന്‍ വന്നവരെ സ്റ്റേജ് ശരിക്കും ഞെട്ടിച്ചു.

സ്റ്റേജിലൂടെ ഒഴുകുന്ന നദി, കൊടുംകാട്: ന്യൂജനറേഷന്‍ വിവാഹങ്ങള്‍ ഇപ്പം ഇങ്ങനെയാണ്;ഈ വിസ്മയക്കാഴ്ചയ്ക്ക് പിന്നില്‍ മലയാളത്തിന്റെ പ്രിയതാരം

People News 发布于 2017年9月9日

സ്റ്റേജിനെക്കുറിച്ച് ഇടവേള ബാബു പറയുന്നു. കര്‍വ് വാള്‍ ആണ് ഉപയോഗിക്കുന്നത്. കര്‍വ് വാള്‍ ആകുമ്പോ 3ഡി ഇഫ്ക്റ്റ് കിട്ടും. രണ്ട് വാളുകള്‍ ചേര്‍ത്ത് സിംക്രൊണൈസ്സ് ചെയ്യണം. അത് റിസ്‌ക്കാണ്. സിംക്രൊണൈസ്ഡ് ആയില്ലെങ്കില്‍ മുകളില്‍ നിന്ന് ഒഴുകുന്ന നദി ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോകും. ആറ് മണിക്കൂറോളം വേണ്ടി വരും. ഏറ്റവും കുറഞ്ഞത് 3.5 ലക്ഷം രൂപയാകും. ദൃശ്യങ്ങള്‍ സിംക്രൊണൈസ് ചെയ്യാനുള്ള മെഷീനും ആളും ബംഗളൂരില്‍ നിന്ന് വരണം. സ്റ്റേജിന്റെ വലിപ്പം കൂടുന്നതനുസരിച്ച് പണച്ചിലവും കൂടും.ഇടവേള ബാബു പറയുന്നു.

സ്റ്റേജിലൂടെ ഒഴുകുന്ന നദി, കൊടുംകാട്:ന്യൂജനറേഷന്‍ വിവാഹങ്ങള്‍ ഇപ്പം ഇങ്ങനെയാണ്;ഈ വിസ്മയക്കാഴ്ചയ്ക്ക് പിന്നില്‍ മലയാളത്തിന്റെ പ്രിയതാരം

People News 发布于 2017年9月9日

LEAVE A REPLY

Please enter your comment!
Please enter your name here