‘ഇര’യിലെ രണ്ടാമത്തെ പ്രണയഗാനം പുറത്തിറങ്ങി

 


നവാഗതനായ സൈജു എസ്.എസ്. സംവിധാനം ചെയ്ത ചിത്രമാണ് ‘ഇര’. ഗോകുല്‍ സുരേഷും നിരഞ്ജനയും സ്‌ക്രീനില്‍ ഒന്നിക്കുന്ന ഇരയിലെ രണ്ടാമത്തെ പ്രണയഗാനമാണ് പുറത്തിറങ്ങിയത്. വിജയ് യേശുദാസും സിതാര കൃഷ്ണകുമാറും ചേര്‍ന്ന് ആലപിച്ച ‘ഏതോ പാട്ടിന്‍ ഈണം’ എന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഹരി നാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്.
ഇരയിലെ തന്നെ ‘ ഒരു മൊഴി പറയാം ‘ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഉണ്ണി മുകുന്ദനും മിയയും ഒന്നിച്ച ഈ ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ആ ഗാനം പാടിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് ഇര.