ഇന്റർസെപ്റ്ററുകൾ – പോർവിമാനങ്ങൾക്കെതിരായ പോർവിമാനങ്ങൾ

ഋഷി ദാസ്. എസ്സ്.

പോർവിമാനങ്ങൾ പല തരത്തിലുണ്ട് . വ്യോമ മേഖലകളെ വരുതിയിലാക്കുന്ന എയർ സുപ്പീരിയോറിട്ടി ഫൈറ്ററുകൾ, ഭൗമ ലക്ഷ്യങ്ങളെ നേരിടുന്ന ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുകൾ. കരസൈന്യത്തിന്റെ നീക്കങ്ങളിൽ പിന്തുണ നൽകുന്ന ക്ളോസ് എയർ സപ്പോർട്ട് ഫൈറ്ററുകൾ, എയർ സുപ്പീരിയോറിട്ടി ഫൈറ്ററുകളുടെയും ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുകളുടെയും ദൗത്യങ്ങൾ പലതും ഒരേസമയം നിർവഹിക്കാവുന്ന മൾട്ടി റോൾ കോംബാറ്റ് ഫൈറ്ററുകൾ, ഇലക്ട്രോണിക്ക് വാർഫെയർ ഫൈറ്ററുകൾ തുടങ്ങിയവയൊക്കെ വിവിധ തരം പോർവിമാനങ്ങളാണ്.പോർവിമാനങ്ങളുടെ കൂട്ടത്തിൽ മറ്റു പോർവിമാനങ്ങളെ എതിരിടാൻ സ്പെഷ്യലൈസ് ചെയ്ത പോർവിമാനങ്ങളുമുണ്ട് , അവയാണ് ഇന്റർസെപ്റ്റർ ഫൈറ്ററുകൾ .

കഴിവുകളുടെയും ഭാരത്തിന്റെയും അടിസ്ഥാനത്തിൽ ഇന്റർസെപ്റ്ററുകളെ ഷോർട്ട് റേൻജ് ഇന്റർസെപ്റ്ററുകൾ എന്നും ലോങ്ങ് റേൻജ് ഇന്റർസെപ്റ്ററുകളെന്നും വർഗ്ഗീകരിക്കാം.മാക്ക് രണ്ടിന് മുകളിൽ പരമാവധി വേഗത .വലിയ വേഗത്തിൽ ഉയരങ്ങളിൽ എത്താനുള്ള കഴിവ് , ഹൃസ്വദൂര , മധ്യദൂര , ദീർഘദൂര എയർ ടു എയർ മിസൈലുകൾ വഹിക്കാനുള്ള കഴിവ് എന്നിവയാണ് ഒരു ഇന്റർസെപ്റ്ററിന്റെ സവിശേഷതകൾ . ഈ സവിശേഷതകൾ മാത്രം മുൻനിർത്തി അറുപതുകളിലും എഴുപതുകളിലും നിർമിക്കപ്പെട്ട ഇന്റർസെപ്റ്ററുകളാണ് സോവ്യറ്റ് യൂണിയന്റെ സുഖോയ് -15 , മിഗ് -25 , U S ഇന്റെ F -106 , F -15 A തുടങ്ങിയ ഇന്റർസെപ്റ്ററുകൾ .

Image result for us air force f 86

അമ്പതുകളിൽ നിർമ്മിക്കപ്പെട്ട സോവ്യറ്റ് യൂണിയന്റെ മിഗ് -21 ഉം US ഇന്റെ F -86 ഉം ഷോർട്ട് റേൻജ് ഇന്റർസെപ്റ്ററുകൾ ആണ്. ഇതിൽ മിഗ് -21 ഇപ്പോഴും പല രാജ്യങ്ങളുടെയും വ്യോമസേനയിൽ നിലവിലുണ്ട് .കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്റർസെപ്റ്റർ എന്ന നിലക്കുമാത്രം പോർവിമാനങ്ങൾ നിർമിക്കുന്ന പതിവില്ല . മിക്കവാറും എല്ലാ എയർ സുപ്പീരിയോറിട്ടി ഫൈറ്ററുകളും മൾട്ടി റോൾ കോംബാറ്റ് എയർക്രാഫ്റ്റുകളും ഇന്റർസെപ്റ്ററുകളുടെ റോൾ നല്ലവണ്ണം ഏറ്റെടുക്കാൻ പ്രാപ്തമായവയാണ് . നാലാം തലമുറ പോർവിമാനങ്ങളിൽ റഷ്യയുടെ മിഗ് -31 മാത്രമാണ് പ്രാഥമികമായി ഒരു ഇന്റർസെപ്റ്റർ എന്ന നിലയിൽ നിർമ്മിക്കപ്പെട്ടത് . മിഗ് -31 ന്റെ ചില വകഭേദങ്ങൾ പിന്നീട് എയ്‌റോബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളായി മാറ്റിയെടുക്കുകയുണ്ടായി.