ഇന്റെർസ്റ്റെല്ലറിൽ ചാർജുള്ള കാർബൺ കണ്ടെത്തി ഹബിൾ

സോളാർ സിറ്റത്തിന് അപ്പുറതേയ്ക്കു നീളുന്ന നിരീക്ഷണത്തിനു ശൂന്യാകാശത്തു പ്രവർത്തിക്കുന്ന അതീവ ശേഷിയുള്ള ടെലെസ്കോപ്പാണ് ഹബിൾ. ഫുട്ബോൾ ആകൃതിയിൽ ചാർജ് ഉള്ള കാർബൺ 60 മോളിക്യൂൾ ആണ് കണ്ടെത്തിയത്. ബക്ക്മൻസ്ട്ർഫുള്ളേരിൻ അല്ലെങ്കിൽ ബക്കി ബോൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ശൂന്യാകാശത്തു ഇതിനു മുൻപും ഈ മോളിക്യൂൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ചാർജ് ഉള്ള സി 60 ആദ്യമായാണ് കണ്ടെത്തുന്നത്. ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് കാർബണിനെ അടിസ്ഥാനക്കിയാണ് എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രാധ്യാന്യം.

ഇന്റെർസ്റ്റെല്ലറിൽ ചാർജുള്ള സി 60 കണ്ടെത്തിയത് സോളാർ സിസ്റ്റത്തിന് പുറത്തു ജീവാംശം ഉണ്ടെന്ന സാധ്യതയിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. ഗ്യാലക്സികൾക്കു ഇടയിലുള്ള സ്പേസിനെയാണ്‌ ഇന്റെർസ്റ്റെല്ലർ മീഡിയം എന്ന് പറയുന്നത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങയുടെയും മൂലകങ്ങൾ ആണ് ഈ ഭാഗത്തു ഉണ്ടാകുക, ഇതിന്റെ പഠനം ഗ്യാലക്സികളുടെ, അതിനപ്പുറത്തുള്ള ജീവ സാധ്യതയുടെ പഠനത്തിൽ പ്രധാനമാണ്.

ഇന്റെർസ്റ്റെല്ലാർ മീഡിയത്തിലെ മൂലകങ്ങളെ പൂർണ്ണമായി തിരിച്ചറിയാൻ കഴിഞ്ഞാൽ, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അടിസ്ഥാനം മനസ്സിലാക്കാൻ അതുപകരിക്കും എന്ന് പറയുന്നു വാഷിംഗ്‌ടൺ കത്തലിക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ മാർട്ടിൻ കോഡിനർ.

ഇന്റെർസ്റ്റെല്ലർ മീഡിയത്തിലെ പ്രധാന മൂലകങ്ങൾ ഹൈഡ്രജനും ഹീലിയവും ആണ്, എന്നാൽ തിരിച്ചറിയാത്ത മറ്റു ധാരളം സംയുക്തങ്ങൾ ഇവിടെ ഉണ്ടാകാം എന്നതാണ് ധാരണ. ഇവിടം ഭൂമിയിൽ നിന്ന് വളരെ അകലെ ആയതിനാൽ മറ്റു നക്ഷത്രങ്ങളിൽ നിന്നും കടന്നുപോകുന്ന പ്രകാശത്തിന്റെ സഞ്ചാര പദം നിരീക്ഷിച്ചാണ് ഈ മേഖലയിലെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്.

ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടെലിസ്കോപ്പുകൾക്കു ഇന്റെർസ്റ്റെല്ലർ സ്പേസിൽ ഉള്ള സി 60 കണ്ടെത്താൻ കഴിയില്ല, ജലാംശം ആണ് പ്രധാന തടസം. ഹബിൾ സ്പേസിൽ ആയതു ഈ കണ്ടെത്തലിനു ഗുണം ചെയ്തു.