ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍

തിരുവനന്തപുരം :  ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയാണ് വിശ്വാസികള്‍ക്ക് ഓശാന. ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവന്ന ക്രിസ്തുദേവനെ, ഒലിവ് മരച്ചില്ലകള്‍ വഴിയില്‍ വിരിച്ച്, ഓശാന പാടി സ്വീകരിച്ചെന്നാണ് വിശ്വാസം. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിലും പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടക്കും.