ഇന്നത്തെ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തില്‍.

ഇന്നത്തെ ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തില്‍. സെന്‍സെക്സ് 132 പോയിന്റ് താഴ്ന്ന് 40135ലും നിഫ്റ്റി 37 പോയിന്റ് താഴ്ന്നു 12051ലുമായിരുന്നു വ്യാപാരം. ബിഎസ്‌ഇയിലെ 300 കമ്ബനികളിലെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോള്‍ 325 ഓഹരികള്‍ നഷ്ടത്തിലാണ്.

വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഇന്ത്യബുള്‍സ് ഹൗസിങ്, പിഎഫ്സി, എന്‍ടിപിസി, എല്‍ആന്റ്ടി, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലെത്തിയപ്പോള്‍ ടിസിഎസ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു