ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഇന്ധന വില വര്‍ദ്ധനില്‍ നിലപാടിലുറച്ച് കേന്ദ്രം.വിലവര്‍ധനവ് പിന്‍വലിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ പെട്രോളിനും ഡീസലിനും വില കൂടിയതും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ബജറ്റ് ചര്‍ച്ചയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും ഇതുതന്നെയായിരുന്നു. എന്നാല്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി നിര്‍മ്മല സീതാരാമന്‍ മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ബഹളമുണ്ടാക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തൃണമൂല്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സഭ ബഹിഷ്‌കരിച്ചു