ഇന്ത്യ ശുദ്ധവായു ശ്വസിക്കാന്‍ കഴിക്കാന്‍ കഴിയാത്ത രാജ്യമെന്ന് ട്രംപ്

ഇന്ത്യക്കെതിരെ ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ, ചെന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപിന്റെ ഗുരുതര ആരോപണം. ഈരാജ്യങ്ങളിലെത്തിയാല്‍ ശുദ്ധമായ വായുവോ വെള്ളമോ, ലഭിക്കില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇക്കാര്യത്തില്‍ ആരും ഉത്തരവാദിത്വം എടുക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇഗ്ലണ്ടിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ആരോപണം. പാരിസ് ഉടമ്പടിയേയും ട്രംപ് വിമർശിച്ചു. ഇത്തരം ഉടമ്പടികൾ ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാകുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതോടൊപ്പം അമേരിക്കയിലെ അന്തരീക്ഷം നല്ലതാണെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.