ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിന് സജീവമായി ഇടപെടുമെന്ന് യുഎസ്; ‘ജെയ്ഷെക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം’

വാഷിങ്ടണ്‍: ഇന്ത്യ പാക് പ്രശ്ന പരിഹാരത്തിന് സജീവമായി ഇടപെടുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പൊംപയോ. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമൊരുക്കും. രാഷ്ട്ര നേതൃത്വങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും മൈക് പൊംപയോ പറഞ്ഞു.

ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയ്ക്കെതിരെ രാജ്യാന്തരസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അമേരിക്കയുടെ കൗണ്ടര്‍ ടെററിസം മേധാവി നേത്തന്‍ സെയില്‍സ്. പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനം അറിയിച്ച അദ്ദേഹം തീവ്രവാദത്തെ ചെറുക്കാന്‍ ഏത് വിധത്തിലുള്ള സഹായം നല്‍കാനും അമേരിക്ക തയാറാണെന്ന് വ്യക്തമാക്കി.