ഇന്ത്യ – ന്യൂസീലന്‍ഡ് സെമി പോരാട്ടം ഇന്ന് തുടരും

മാഞ്ചസ്റ്റര്‍: മഴകാരണം തടസപ്പെട്ട ഇന്ത്യ – ന്യൂസീലന്‍ഡ് സെമി ഫൈനല്‍ മല്‍സരം ഇന്ന് പുനരാരംഭിക്കും . 46.1 ഓവറില്‍ ന്യൂസീലന്‍ഡ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ കളിതടസപ്പെടുത്തിയത് .

മൂന്നുറണ്‍സുമായി ടോം ലാഥവും 67 റണ്‍സുമായി റോസ് ടെയിലറുമാണ് ക്രീസില്‍ . ഇന്നും മഴ കാരണം മല്‍സരം ഉപേക്ഷിച്ചാല്‍ ഐസിസി നിയമമനുസരിച്ച്  പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ഫൈനലിലെത്തും .