ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

കേപ്ടൗണ്‍: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പാക്കാന്‍ ടീം ഇന്ത്യ ഇന്ന് കേപ്ടൗണില്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്നു സെഞ്ചൂറിയനില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം.

ആറ് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലാണ്. ഡര്‍ബനില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ആറു വിക്കറ്റിനു ജയിച്ച ഇന്ത്യ സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിനാണ് ആതിഥേയരെ തകര്‍ത്തുവിട്ടത്. ഇന്നു ജയിച്ചാല്‍ പരമ്പരയില്‍ 3-0ന്റെ അപരാജിത ലീഡ് നേടാന്‍ ഇന്ത്യക്കാകും. ഇതോടെ പരമ്പര നഷ്ടമാകില്ലെന്നും ഉറപ്പിക്കാം.
ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും മുന്നിലാണ് കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. രണ്ട് മത്സരങ്ങളില്‍ നിന്നായി ചാഹല്‍ 7ഉം യാദവ് ആറും വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇവരുടെ പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ പരാജയപ്പെടുകയായിരുന്നു.

ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ വി​ജ​യം നേ​ടി​യ ശേ​ഷം ഏ​ക​ദി​ന​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ആ​ത്മ​വി​ശ്വാ​സം ചോ​ര്‍ന്ന ദക്ഷിണാഫ്രിക്കയെയാണ് കാണാൻ സാധിച്ചത് . അ​വ​രു​ടെ പ്ര​ധാ​ന​ താ​ര​ങ്ങ​ളു​ടെ പ​രി​ക്കാ​ണു മു​ഖ്യ​പ്ര​ശ്‌​നം. വെ​ടി​ക്കെ​ട്ട് ബാ​റ്റ്‌​സ്മാ​നാ​യ എ​ബി ഡി​വി​ല്യേ​ഴ്‌​സി​നു പു​റ​മേ, നാ​യ​ക​ന്‍ ഫാ​ഫ് ഡു​പ്ല​സി​യും ഓ​പ്പ​ണ​ര്‍ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കും പ​ര​മ്പ​ര​യി​ല്‍നി​ന്നു പി​ന്മാ​റി. മി​ന്നും ബൗ​ള​റാ​യ ഡെ​യ്‌ൽ സ്റ്റെ​യി​നും ടീ​മി​ലി​ല്ല. ഇ​തോ​ടെ മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്മാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. വി​ര​ലി​ലെ പ​രി​ക്കു​മൂ​ല​മാ​ണ് ഡു​പ്ല​സി​യും ഡി​വി​ല്യേ​ഴ്‌​സും പു​റ​ത്താ​യ​തെ​ങ്കി​ല്‍ ഡി ​കോ​ക്കി​നു വി​ല്ല​നാ​യ​ത് ഇ​ട​തു കൈ​ക്കു​ഴ​യി​ലെ പ​രി​ക്കാ​ണ്. ഡി ​കോ​ക്കി​നു പ​ക​രം ടീ​മി​ലെ​ത്തി​യി​രി​ക്കു​ന്ന​ത് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​യ ഹീ​ന്‍റി​ച്ച് ക്ലാ​സെ​നാ​ണ്.