ഇന്ത്യ-ഓസീസ്‌ നാലാം ഏകദിനം ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

Image result for kohli finch

മൊഹാലി: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് മൊഹാലിയിൽ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. മൊഹാലിയില്‍ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകന്‍ വിരാട് കോഹ്‌ലി ഒഴികെയുള്ള മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതാണ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നത്.

മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചതോടെ ഋഷഭ് പന്തിനാകും വിക്കറ്റ് കീപ്പറുടെ ചുമതല, ബൗളിങ്‌ നിരയിലും മാറ്റം വരുത്തിയേക്കും. ഫീല്‍ഡിങില്‍ അല്ലാതെ ഫോം ഇല്ലാത്ത ജഡേജ ഇന്നത്തെ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും. അതേസമയം ഓസ്ട്രേലിയന്‍ ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. അവരുടെ മുന്നേറ്റ നിര ഫോമിലെത്തിയതും ബൗര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നതും ഫിഞ്ചിന് ആത്മവിശ്വാസമേകുന്നു.