ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ

വെള്ളാശേരി ജോസഫ്

നമ്മുടെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി റെവെന്യു വരുമാനം കൂടിയത് ചൂണ്ടികാട്ടിയാണ് പലപ്പോഴും ഇന്ത്യൻ സമ്പത് വ്യവസ്ഥ മികച്ച പ്രകനമാണ് നടത്തുന്നതെന്ന് വാദിക്കുന്നത്. ജനങ്ങളുടെ ഇടയിലെ ക്രയ-വിക്രയ ശേഷി കൂടി എന്നുള്ളതും തദനുസൃതമായി ടാക്സ് വകുപ്പിൽ സർക്കാരിന് റെവെന്യു വരുമാനം കൂടി എന്നുള്ളതും വാസ്തവമാണ്. പക്ഷെ പി.പി.പി.-അഥവാ ‘പർച്ചയ്സിംഗ് പവർ പാരിറ്റി’ – യും, റെവെന്യു വരുമാനം കൂടിയതും ചൂണ്ടികാട്ടി ഒരു സമ്പദ് വ്യവസ്ഥയുടെ പ്രകടനം വിലയിരുത്താമോ??? പാടില്ല എന്നാണ് ഇതെഴുതുന്ന ആൾക്ക് പറയാനുള്ളത്.

ഇന്ത്യയിലെ നിർമാണ മേഖല കരുത്താർജിക്കാത്തിടത്തോളം കാലം ഇന്ത്യയിലെ സമ്പത് വ്യവസ്ഥയും കരുത്താർജിക്കുകയില്ലാ. ജനങ്ങൾ സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നതിനനുസരിച്ച് ഈ പി.പി.പി. -യും, ടാക്‌സും കൂടും. ശക്തമായ മധ്യ വർഗം ഉദയം കൊണ്ട ഇന്ത്യയിൽ പി.പി.പി. കൂടിയതിൽ അത്ഭുതമില്ല. പി.പി.പി. കണക്കാക്കി 2011- ൽ തന്നെ ലോകത്ത് മൂന്നാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. പക്ഷെ നിർമാണ മേഖല കരുത്താർജിക്കുകയും, ഇന്ത്യയിൽ തദനുസൃതമായി തൊഴിലവസരങ്ങൾ കൂടാതിരിക്കുന്നിടത്തോളം കാലം ഇന്ത്യൻ സമ്പത് വ്യവസ്ഥ കരുത്താർജ്ജിച്ചു എന്ന് പറയാനാവില്ല.

Image result for indian economy

നമ്മുടെ സമ്പത് വ്യവസ്ഥയുടെ ‘വീക്നെസ്’ മനസ്സിലാകണമെങ്കിൽ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും റഷ്യയോട് ചെയ്ത പാരകൾ മനസിലാക്കിയാൽ മതി. നേരത്തേ സോവിയറ്റ് യൂണിയൻ ശിഥിലമാക്കുന്നതിൽ ഈ അമേരിക്കക്കും യൂറോപ്യൻ രാഷ്ട്രങ്ങൾക്കും നിർണായക പങ്കുണ്ടായിരുന്നു. പിന്നീട് പുടിൻറ്റെ കീഴിൽ റഷ്യ കരുത്താർജിക്കാൻ തുടങ്ങിയപ്പോൾ ‘ക്രിമിയൻ പ്രശ്നത്തിൻറ്റെ’ പേര് പറഞ്ഞു അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. ക്രിമിയയിലെ ജന പ്രതിനിധി സഭയും, അവിടുത്തെ ജനങ്ങളും ആണ് റഷ്യയുടെ കൂടെ ചേരാൻ തീരുമാനിച്ചത്. തീർത്ത് നിയമാനുസൃതം ആയിരുന്നു ആ തീരുമാനം. പിന്നെ അതിൻറ്റെ പേരിൽ റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തുന്നതിൽ എന്തായിരുന്നു യുക്തി??? മലേഷ്യൻ വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തതിൽ പിന്നെ അടുത്ത ഉപരോധം വന്നു. പണ്ട് അമേരിക്കയും ഇതുപോലെ ഒരു ഇറാനിയൻ യാത്രാ വിമാനം വെടിവെച്ചിട്ടതായിരുന്നു. ആരെങ്കിലും അന്ന് അമേരിക്കയുടെ മേൽ ഉപരോധം കൊണ്ടുവന്നോ??? റഷ്യയാണ് വിമാനം തകർത്തതെന്ന സ്ഥിതീകരണം പോലും ഇല്ലാത്തപ്പോഴായിരുന്നു ഉപരോധങ്ങൾ റഷ്യക്ക് നേരെ എടുത്ത് പ്രയോഗിച്ചത്. വിഷവാതകം റഷ്യയിൽ നിന്ന് കുടിയേറിയ ബ്രട്ടീഷ് പൗരനെതിരെ പ്രയോഗിച്ചു എന്ന പേരിൽ അടുത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും. അമേരിക്ക ക്യൂബയിലെ കാസ്‌ട്രോയെ എത്രയോ തവണ കൊല്ലാൻ നോക്കിയിട്ടുണ്ട്. ആരെങ്കിലും ഉപരോധം ഏർപ്പെടുത്തിയോ??? ഇന്ത്യയിൽ നിന്നുള്ള

Image result for indian economy

വിജയ് മല്ലയ്യയെ പോലെ റഷ്യയിൽ നിന്നുള്ള അനേകം തട്ടിപ്പു വീരൻമാർക്കും, വെട്ടിപ്പ് വീരൻമാർക്കും ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ അഭയം കൊടുക്കുന്നതിലെ ധാർമികത ആരും ചോദ്യം ചെയ്യുന്നില്ല. ആ വലിയ പ്രശ്നം ഉപരോധങ്ങൾ ഏർപ്പെടുത്തുമ്പോൾ ആരും കാണുന്നതേ ഇല്ലാ.

ഗോർബച്ചേവ്, യെൽസിൻ – എന്നിങ്ങനെയുള്ള നേതാക്കൾ പാശ്ചാത്യ താൽപര്യങ്ങൾക്കു മുൻപിൽ റഷ്യയുടെ രാജ്യ താൽപര്യങ്ങൾ അടിയറ വെച്ചപ്പോൾ അമേരിക്കക്കും യൂറോപ്യൻ രാഷ്ട്രങ്ങൾക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. വ്യവസായിക രംഗം തകർന്നതിൽ പിന്നെ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കോ, റഷ്യയ്ക്കോ ആ തകർച്ചയിൽ നിന്ന് ഇനിയും കര കയറുവാൻ സാധിച്ചിട്ടില്ല. 1990 -കളുടെ മധ്യത്തിൽ കൽക്കട്ട ഐ.ഐ. എമ്മിലെ പ്രഫെസ്സർ നിർമൽ ചന്ദ്ര സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ അവസ്ഥ ഒരു സെമിനാറിൽ അവതരിപ്പിച്ചത് “ഇൻ അബ്സല്യൂട്ട് ഡിസാസ്റ്റർ” എന്നായിരുന്നു. തങ്ങളുടെ കുടുംബം പുലർത്താൻ വൻ ശക്തിയായിരുന്നു മുൻ സോവിയറ്റ് യൂണിയനിലെ പെൺകുട്ടികൾക്ക് വേശ്യാവൃത്തി പോലും തിരഞ്ഞെടുക്കേണ്ടി വന്നു എന്ന് പറയുമ്പോൾ ആ തകർച്ചയുടെ ആഴം ആർക്കും മനസിലാക്കാം. 1991 – ൽ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയിൽ പോലും വന്നു ഉസ്ബെക്കിസ്ഥാനിൽ നിന്നും, റഷ്യയിൽ നിന്നും, ഉക്രെയിനിൽ നിന്നുമൊക്കെയുള്ള പെൺകുട്ടികൾ. പുടിൻ റഷ്യയുടെ പ്രതാപം കുറച്ചെങ്കിലും വീണ്ടെടുക്കുവാൻ ശ്രമിക്കുമ്പോൾ പാശ്ചാത്യ, അമേരിക്കൻ മാധ്യമങ്ങൾ വ്ളാഡിമിർ പുടിനെ ഹിറ്റ്ലർക്ക് തുല്യമായി ചിത്രീകരിയ്ക്കുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് ഗോർബച്ചേവ്, യെൽസിൻ – എന്നിങ്ങനെയുള്ള നേതാക്കന്മാർ മാത്രമാണ് വലിയ നേതാക്കൾ. ഇവരെയൊക്കെ ഇങ്ങനെ പ്രകീർത്തിക്കുന്നതിൽ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് സ്ഥാപിത താൽപര്യം ഉണ്ടെന്നുള്ള കാര്യം പകൽ പോലെ വ്യക്തമാണ്.

പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കൺസ്യൂമർ ഉൽപന്നങ്ങൾ ഗോർബച്ചേവിൻറ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോൾ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് രാജ്യത്തിൻറ്റെ ശിഥിലീകരണത്തെ ചെറുക്കാൻ ശക്തി ഇല്ലാതെ പോയത്. അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോഴായിരുന്നു സോവിയറ്റ് പതനം പൂർത്തിയാവുകയും ചെയ്തത്. യെൽസിൻറ്റെ ആദ്യ അഞ്ചു വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് സ്ഥാനാർഥിയായ ഗെന്നഡി സ്യുഗനേവ് ജയിക്കേണ്ടതായിരുന്നു. പക്ഷെ അമേരിക്കയും, പാശ്ചാത്യ ശക്തികളും വൻ തോതിൽ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടു. പണവും, സൗകര്യങ്ങളും പാശ്ചാത്യ ശക്തികൾ യെൽസിനു കൊടുത്തു. പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ഇങ്ങനെ പരസ്യമായി തന്നെ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടവരാണ് ഇപ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പിനെ റഷ്യ അട്ടിമറിച്ചെന്നുള്ള വൻ കണ്ടുപിടുത്തം നടത്തുന്നത്!!!

Image result for indian economy

റഷ്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നോക്കുമ്പോൾ എണ്ണയും പ്രകൃതി വാതകവും ഒക്കെ വിറ്റു കാശുണ്ടാക്കിയപ്പോൾ പുടിൻറ്റെ കീഴിൽ നിർമാണ മേഖല കരുത്താർജിക്കാതിരുന്നത് ഒരു വലിയ പ്രശ്നമായി കാണാം. “Nobody goes to Russia except for arms, metals, oil and gas” – എന്നാണ് മുൻ അമേരിക്കൻ പ്രെസിഡൻറ്റ് ബാരക്ക് ഒബാമ ഒരു ഇൻറ്റെർവ്യൂവിൽ പറഞ്ഞത്. അത് തന്നെയാണ് റഷ്യയുടെ പ്രശ്നവും. അതേ സമയം രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നു തരിപ്പണമായ ജപ്പാൻ, ജർമനി – എന്നീ രാജ്യങ്ങൾ ഉൽപ്പാദന മേഖലയിൽ കരുത്താർജിച്ചതുകൊണ്ട് വൻ ശക്തികളായി മാറി. അമേരിക്ക ആറ്റം ബോംബിട്ട് തകർത്ത് തരിപ്പണമാക്കിയ ജപ്പാൻ വിലക്കുറവും, ക്വാളിറ്റിയും ഉള്ള അനേകം ഉൽപ്പന്നങ്ങളിലൂടെ അമേരിക്കൻ വിപണി തന്നെ കീഴ്പ്പെടുത്തുന്ന ഒരു സാഹചര്യം 1980-കളിലും, 90-കളിലും ഉണ്ടായി. ടൊയോട്ട, മിറ്റ് സുബുഷി, സോണി, ഫ്യുജി, കോനിക്ക – ഇങ്ങനെയുള്ള പല അന്തർദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകളിലൂടെ അമേരിക്കൻ വിപണി തന്നെ ജപ്പാൻ കീഴടക്കുന്ന കാലം വന്നപ്പോൾ മുൻ അമേരിക്കൻ പ്രെസിഡൻറ്റായ സീനിയർ ബുഷ് ജപ്പാനെതിരെ വ്യാപാര ഉപരോധം കൊണ്ടുവരാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

ജപ്പാനെതിരെ വ്യാപാര ഉപരോധം കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചത് പോലെ തന്നെയാണ് ഇപ്പോൾ അമേരിക്കൻ പ്രെസിഡൻറ്റായ ഡൊണാൾഡ് ട്രംപ് ചൈനക്കെതിരെ വ്യാപാര ഉപരോധം കൊണ്ടുവരുന്നത്. കാരണം ലളിതം. ചൈനീസ് ഉൽപന്നങ്ങൾ അമേരിക്കൻ വിപണി കീഴടക്കുന്നു. ഇന്ത്യ ഇനി നിർമാണ മേഖലയിൽ കരുത്താർജിക്കുകയാണെങ്കിൽ ഒരുപക്ഷെ ഇന്ത്യയ്‌ക്കെതിരെയും അമേരിക്ക വ്യാപാര ഉപരോധം എന്ന ആയുധവുമായി വരും. ഇന്ത്യയുടെ കയറ്റുമതി പങ്കാളികളിൽ പ്രധാനപ്പെട്ട സ്ഥാനം ഉള്ള അമേരിക്കയുമായി ഈയടുത്തുണ്ടായ വിള്ളൽ പരിശോധിക്കുമ്പോൾ തന്നെ പി.പി.പി. അഥവാ രാജ്യത്തിലെ ജനങ്ങളുടെ സാധനങ്ങൾ വാങ്ങാനുള്ള ശേഷി കണക്കാക്കിയുള്ള സമ്പദ് വ്യവസ്ഥയുടെ പ്രകടനം വിലയിരുത്തുന്ന പരിപാടിയുടെ കോട്ടം തിരിച്ചറിയാം. ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യവുമായി ഡൊണാൾഡ് ട്രംപ് മുന്നേറുമ്പോൾ അദ്ദേഹം ഇന്ത്യയുടെ വ്യാപാര താൽപര്യങ്ങൾക്കെതിരെയും തിരിയുകയാണ്.

Image result for indian economy

ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിർദ്ദേശം നടപ്പാക്കാൻ ഇന്ത്യ തയാറാകാതിരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ ട്രെയിഡ് ചീഫിൻറ്റെ ഓഫിസിന് ഇന്ത്യക്ക് മേൽ വ്യാപാര ഉപരോധം എന്ന നിർദ്ദേശം അമേരിക്കൻ പ്രെസിഡൻറ്റ് ഈയിടെ നൽകിയത്. ഹാർലി ഡേവിഡ്‌സൺ ബൈക്കിൻറ്റെ കാര്യമാണ് അമേരിക്കൻ പ്രെസിഡൻറ്റ് ഡൊണാൾഡ് ട്രംപ് ഇതിനായി കൂടെ കൂടെ പ്രസംഗങ്ങളിൽ പറയുന്നത്. ഹാർലി ഡേവിസൺ ബൈക്കുകൾ അടക്കമുള്ളവയ്ക്ക് ഇന്ത്യ ചുമത്തുന്ന വൻ ഇറക്കുമതി ചുങ്കത്തിൻറ്റെ പേര് പറഞ്ഞാണ് ട്രംപ് ഇന്ത്യക്കെതിരായ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ 100% തീരുവ ചുമത്തിയതാണ് ഇന്ത്യക്ക് പ്രശ്‌നമായത്; അഥവാ അമേരിക്ക പ്രശ്നമാക്കുന്നത്. ഇന്ത്യൻ നീക്കം അമേരിക്കൻ ഓട്ടോമൊബൈൽ രംഗത്തിനു തിരിച്ചടിയായി. ഇതോടെയാണ് ഇന്ത്യൻ വിപണിയിൽ സമ്മർദ്ദം ശക്തമാക്കാൻ ഡൊണാൾഡ് ട്രംപ് ഇടപെട്ടതും.

ട്രംപിൻറ്റെ ഇപ്പോഴത്തെ നടപടി നേരിട്ടു ബാധിക്കുക ഇന്ത്യയിൽ നിന്നുള്ള ജ്യൂവല്ലറി, വജ്രാഭരണങ്ങൾ, വസ്ത്രങ്ങൾ, ഇരുമ്പ് – തുടങ്ങിയവയെ ആയിരിക്കും. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗത്തിനും അധിക നികുതി ചുമത്തുമ്പോൾ സാരമായി പ്രശ്നങ്ങളുണ്ടാകും. ചുരുക്കം പറഞ്ഞാൽ ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ തുടങ്ങിയ തർക്കം ഇന്ത്യൻ കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു; അഥവാ അമേരിക്ക എത്തിച്ചിരിക്കുന്നു. ഐ.ടി. – യേയും, അനുബന്ധ വ്യവസായങ്ങളേയും കൂടി ഈ വ്യാപാര തർക്കം ബാധിക്കും എന്ന്‌ പറയുമ്പോഴാണ് കാര്യങ്ങൾ കൂടുതലായി മനസിലാക്കാൻ പറ്റുന്നത്. അമേരിക്കയുടെ ഐ.ടി. മേഖലയിലുള്ള മൊത്തം ഔട്ട് സോഴ്സിംഗിൻറ്റെ ഏതാണ്ട് 60 ശതമാനവും ഇന്ത്യയിലേയ്ക്കാണ് ഒഴുകുന്നത്. ഐ.ടി. കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന സാഹര്യമാണ് ചിലപ്പോൾ ഉണ്ടാകാൻ പോകുന്നത്. പുതിയ നിയമനങ്ങൾ വെട്ടിക്കുറച്ചതോടെ എഞ്ചിനീയറിങ് കൊളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന എഞ്ചിനീയർമാർക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയായി. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ മോദി സർക്കാരും പരാജയപ്പെട്ടിരുന്നു എന്ന്‌ പറയുമ്പോഴാണ് നമ്മുടെ സമ്പത് വ്യവസ്ഥയിൽ ഈ വ്യാപാര ഉപരോധം ഉണ്ടാക്കാൻ പോകുന്ന പ്രത്യാഖാതങ്ങൾ മനസിലാക്കേണ്ടത്.

ഒറ്റയടിക്ക് അമേരിക്കൻ കമ്പനികളൊന്നും ഇന്ത്യക്കാർക്ക് ജോലിയോ ബിസിനസ്സോ നൽകരുതെന്നൊന്നും ട്രംപിന് പറയാനാകില്ല എന്നു നമുക്ക് പറയാം. അത് അമേരിക്കൻ വ്യവസായത്തിന് വലിയ തിരിച്ചടിയാകും എന്ന്‌ ആർക്കാണ് അറിയാത്തത്??? പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ചൈന, യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ – തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന നിലപാടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് അമേരിക്ക. L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി, മെഴ്‌സിഡസ് ബെൻസ്, ബി. എം. ഡബ്ള്യൂ. – തുടങ്ങിയ അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചിരുന്നെങ്കിൽ നമുക്ക് പ്രശ്നമില്ലായിരുന്നു. ട്രംപ് എത്ര ഉറഞ്ഞു തുള്ളിയാലും വിലക്കുറവും, ക്വാളിറ്റിയും ഉള്ള ഉൽപന്നങ്ങളേ ഇന്നത്തെ കാലത്തെ കൺസ്യൂമേഴ്‌സ് വാങ്ങിക്കുകയുള്ളൂ. അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഇല്ലാത്തിടത്തോളം കാലം റഷ്യൻ സമ്പദ് വ്യവസ്ഥയെ പോലെ ഇന്ത്യക്കും അമേരിക്കൻ വാണിജ്യ ഉപരോധങ്ങൾ വന്നാൽ കഷ്ടകാലം വരും.