ഇന്ത്യയ്‌ക്കെതിരായുള്ള ഇംഗ്ലണ്ടിന്റെ ഏകദിന ടീമിനെ പ്രഖ്യാപിപ്പിച്ചു

ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്ബരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇയാന്‍ മോര്‍ഗനെ നായകനാക്കി 14 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 3 ന് മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് പര്യടനം.ബെന്‍ സ്റ്റോക്‌സിന്റെ മടങ്ങി വരവാണ് ടീമിലെ പ്രധാന പ്രത്യേകത. പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ സ്‌റ്റോക്കിന്റെ മടങ്ങി വരവ് ടീമിന് ഏറെ ആശ്വാസം പകരുന്നതാണ്. പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ സ്റ്റോക്‌സ് പങ്കെടുത്തിരുന്നില്ല

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്ന് ടി20 യും മൂന്ന് ഏകദിനവും അഞ്ച് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്. ഇതില്‍ ഏകദിനത്തിനത്തിനായുള്ള ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് ടീം :

ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോണി ബെയര്‍‌സ്റ്റോ, ജേക് ബാള്‍, ജോസ് ബട്‌ലര്‍, ടോം കുറാന്‍, അലക്‌സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്ക്‌സ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്.