ഇന്ത്യയ്ക്ക് മത്സരം കടുക്കുന്നു;ഇന്ത്യയ്ക്ക് 43/4

മാഞ്ചസ്റ്റര്‍:ഇന്ത്യയ്ക് മത്സരം കടുക്കുന്നു ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിന്‍ഡിനെതിരേ 240 വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ഓരോ റണ്‍സ് മാത്രം നേടി പുറത്തായത്‌.ഇതിനു പുറമെ ദിനേശ് കാർത്തിക് കോപോടെ ഔട്ട് ആയതോടെ ഇന്ത്യ പ്രതിരോധത്തിലായിരിക്കുകയാണ്.രോഹിത് ശർമ ,വിരാട് കോഹ്ലി ,ദിനേഷ്‌കർത്തിക് എന്നിവരുടെ വിക്കറ്റുകള്‍ മാറ്റ് ഹെന്‍ട്രി നേടിയപ്പോള്‍ കൊഹ്‌ലി ബോള്‍ടിൻറെ മുന്നിൽ മുട്ട് മടക്കി.


ഋഷഭ് പന്തും . ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസിൽ ബാറ്റ്സ്മാന്‍മാരായി ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാവുന്നത്. എം സ് ധോണിയെയാണ് .മൂടിക്കെട്ടിയ മാഞ്ചസ്റ്ററിലെ ബൗളിംഗിന് അനുകൂലമായ അന്തരീക്ഷം കിവീസ് ബൗളര്‍മാര്‍ നന്നായി ഉപയോഗിക്കുന്നു
നേരത്തെ കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1 ഓവറില്‍ 211/5 എന്ന നിലയിലാണ് റിസര്‍വ് ദിനത്തില്‍ കിവീസ് ബാറ്റിംഗ് തുടങ്ങിയത്. ഇന്ന് 23 പന്തില്‍ കിവീസ് 28 റണ്‍സ് നേടി.ഈ ലക്‌ഷ്യം മറികടക്കാൻ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 14 ഓവറിൽ 43 -4 എന്ന നിലയിലാണ് ഇന്ത്യ.