ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു: ഇന്ത്യയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ് സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു രാവിലെ 9.58നായിരുന്നു വിക്ഷേപണം. പിഎസ്‌എൽവി സി-43 റോക്കറ്റാണ് ഹൈസിസുമായി കുതിച്ചുയർന്നത്.

380 കിലോഗ്രാം ഭാരമുള്ള ഹൈസിസിനു കൂടുതൽ വ്യക്തതയോടെ ഭൗമോപരിതല ചിത്രങ്ങൾ പകർത്താൻ കഴിയും. കൃഷി, വനസംരക്ഷണം, സൈനിക ആവശ്യങ്ങൾ എന്നീ രംഗത്തു മികച്ച മുന്നേറ്റമുണ്ടാക്കാൻ ഹൈസിസ് പ്രയോജനപ്പെടുമെന്ന് ഐഎസ്ആർഒ അറിയിച്ചു.