ഇന്ത്യയിലേയ്ക്കു നുഴഞ്ഞുകയറാന്‍ 300 തീവ്രവാദികള്‍ തയ്യാറെടുക്കുന്നുവെന്ന് കരസേന

ജമ്മു: നിയന്ത്രണ രേഖയ്ക്കടുത്ത് ഇന്ത്യയിലേയ്ക്കു നുഴഞ്ഞുകയറാന്‍ 300 തീവ്രവാദികള്‍ തയ്യാറെടുക്കുന്നതായി കരസേനയുടെ മുന്നറിയിപ്പ്. ജമ്മു കാശ്മീരില്‍ ഉണ്ടാകുന്ന ഓരോ തീവ്രവാദി ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വ്യക്തമായ പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ദക്ഷിണമേഖലയില്‍ 185 മുതല്‍ 220നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നത്. പീര്‍ പാഞ്ചാലിന് വടക്ക് ഏകദേശം ഇതേതോതിലുള്ള തീവ്രവാദികള്‍ ഇന്ത്യയിലേക്കുകടക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു പറഞ്ഞു.