ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്ന വിദേശസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. തീവ്രവാദവും ആഭ്യന്തര സംഘര്‍ഷവും ചൂണ്ടിക്കാണിച്ചാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. ജമ്മു കാശ്മീരിലും പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലും സന്ദര്‍ശനം നടത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് അമേരിക്ക സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്നു.