ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘എയര്‍ ബസ് ഫ്‌ളൈ യുവര്‍ ഐഡിയാസ്’ അവാര്‍ഡ്

രണ്ടു ഇന്ത്യക്കാരുള്‍പ്പട്ട ഡച്ച് യുണിവേഴ്‌സിറ്റിലെ നാല്  വിദ്യാര്‍ത്ഥികളുള്‍പ്പെട്ട ടീം ഈ വര്‍ഷത്തെ പ്രശസ്തമായ ‘എയര്‍ ബസ് ഫ്‌ളൈ യുവര്‍ ഐഡിയാസ്’ അവാര്‍ഡ് നേടി. വിമാനങ്ങളില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന വയറിങ് സംവിധാനങ്ങള്‍ക്ക് പകരം വയര്‍ലെസ് സംവിധാനങ്ങളുടെ മാതൃക സമര്‍പ്പിച്ചതിനായിരുന്നു ഈ അവാര്‍ഡ്. 

ഡെല്‍ഫ്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ‘സീറോ  ഹീറോസ്’ ടീം 17 ഫൈനലിസ്റ്റുകളുടെ  കൂട്ടത്തിലൊന്നായിരുന്നു. 72 രാജ്യങ്ങളില്‍ നിന്നുമായി 2,200ലധികം  വിദ്യാര്‍ത്ഥികളുള്‍പ്പെട്ട 270ലധികം ടീമുകള്‍ പങ്കെടുത്ത മത്സരമാണ് നടന്നത്. 

7-8 മാസങ്ങള്‍ നീണ്ടുനിന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി മുകളിലെത്തുക അത്ര എളുപ്പമായിരുന്നില്ലെന്നും കഠിനമായ പരിശ്രമത്തിലൂടെയാണ് മുന്നിലെത്തിയതെന്നും ഇപ്പോള്‍ വളരെ സന്തോഷമുണ്ടെന്നും ടീമില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ  സുജയ് നാരായണയും  അശ്വിജ് നാരായണയനും പറയുന്നു. 

ഡച്ചുകാരനായ നില്‍സ് ഹൊക്കെയും ജര്‍മന്‍കാരനായ നിക്കാസുമായിരുന്നു  ടീമിലുള്‍പ്പെട്ട മറ്റു രണ്ടു വിദ്യാര്‍ഥികള്‍. ഫ്രാന്‍സിലെ ട്യുലുസില്‍ വ്യാഴാഴ്ച നടന്ന  ഫൈനല്‍ മത്സരത്തില്‍ 25000  യൂറോ സമ്മാന തുകയായി ലഭിച്ചു. 

ഇപ്പോള്‍ സുരക്ഷിതത്വത്തിനും നിയന്ത്രണത്തിനും ഒരു വെല്ലുവിളിയായി നില്‍ക്കുന്ന  വിമാനങ്ങളിലെ ബാറ്ററികള്‍ കൊണ്ടുള്ള സംവിധാനങ്ങള്‍ക്കു പകരം ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് ( ഐഒടി) ഉപയോഗപ്പടുത്തുന്നതിന്റെ പരിമിതികളെ മറികടക്കുന്ന ആശയമാണ് അവതരിപ്പിച്ചതെന്ന് കര്‍ണാടകയില്‍ നിന്നുമുള്ള 31കാരനായ നാരായണ പറഞ്ഞു. അത് വിമാനത്തിന്റെ ഇന്ധന ഉപയോഗം കുറക്കുകയും ഭാരം കുറക്കുകയും ചെയ്യും. നിലവിലുള്ള സംവിധാനത്തെ മെച്ചപ്പെടുത്തുന്ന അതിനു മെയിന്റനന്‍സും ആവശ്യമായി വരുന്നില്ല. 

കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യുകയാണ് നാരായണ. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാണ് ആലോചന. ഇന്ത്യയില്‍ ചില പ്രോജക്ടുകള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. 
24കാരനായ അശ്വിജ് നാരായണയാനും കര്‍ണാടകക്കാരനാണ്. ഒരു വിമാനത്തില്‍ ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള ശ്രമത്തിലാണെന്നു അശ്വിജ് പറഞ്ഞു. 

നിയമ വിരുദ്ധമായ മല്‍സ്യബന്ധനം അവസാനിപ്പിക്കാന്‍ ഗവണ്മെന്റുകളെ സഹായിക്കുന്നതിന് പുറമെ വംശനാശം നേരിടുന്നതായ ജീവികളെ പിടിക്കുന്നത് കുറക്കുന്നതിനും സമുദ്ര ജീവികള്‍ക്ക് നേരിടുന്ന നാശം കുറക്കുന്നതിനും അത് സഹായകമാകുമെന്നാണവര്‍ പറഞ്ഞത്. 

വ്യോമയാന വ്യവസായത്തിന്റെ ആധുനീകരണത്തിനു ഇലക്ട്രിഫിക്കേഷന്‍,ഡേറ്റ സര്‍വീസസ്, സൈബര്‍  സെക്യൂരിറ്റി, ഇന്റര്‍നെറ്റ്  ഓഫ് തിങ്ങ്‌സ്, ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സ്, മിക്‌സഡ്  റിയാലിറ്റി എന്നീ പ്രധാന മേഖലകളില്‍ നൂതനമായ ആശയങ്ങളവതരിപ്പിക്കുന്നതിനു ക്ഷണിച്ചുകൊണ്ടുള്ള മത്സരത്തിന്റെ ഫൈനലിലെ അവസാന റൗണ്ടിലേക്ക് ഏഴ് ടീമുകളാണ് യോഗ്യത നേടിയത്. 

ഫൈനലിലെത്തിയ 8 യൂണിവേഴ്‌സിറ്റികളെ   പ്രതിനിധീകരിച്ച ടീമുകളില്‍ ഇന്ത്യ, അര്‍ജന്റീന, ജര്‍മ്മനി, ഗ്രീസ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മോള്‍ഡാവിയ , നെതര്‍ലന്‍ഡ്‌സ്, നോര്‍വേ,യുകെ എന്നീ 11 രാജ്യങ്ങളില്‍ നിന്നുമുള്ളവരുണ്ടായിരുന്നു. എയര്‍ ബസ് മെന്റര്‍മാരുടെ സഹായത്തോടെ മൂന്നുമാസക്കാലം നീണ്ടുനിന്ന വികസന പ്രവര്‍ത്തന ഘട്ടത്തിന് ശേഷമാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

വിമാന നിര്‍മ്മാതാക്കളായ എയര്‍ ബസ് ‘ഫ്‌ളൈ യുവര്‍ ഐഡിയാസ്’ എന്ന മത്സരം 2008ലാണ് തുടങ്ങിയത്. യൂണിവേഴ്‌സിറ്റികളെ  സഹകരിപ്പിച്ച് ലോകത്തിലെ എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരമാണ് എയര്‍ ബസ് വിഭാവനം ചെയ്തത്. 
2012 മുതല്‍ ഈ മത്സരത്തില്‍ യുനെസ്‌കോയും സഹകരിക്കുന്നു.ഈ മത്സരം തുടങ്ങിയ ശേഷം ഇന്നേവരെയായി 100 രാജ്യങ്ങളില്‍ നിന്നും 700ലധികം യുണിവേഴ്‌സിറ്റികളെ പ്രതിനിധാനം ചെയ്ത് 22,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്.