ഇന്ത്യന്‍ ലോകകപ്പ് ടീം പ്രഖ്യാപനം തത്സമയം കാണാം

ക്രിക്കറ്റ് പ്രേമികള്‍ക്കായൊരു സന്തോഷവാര്‍ത്ത. ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ആരാധകര്‍ക്ക് തത്സമയം കാണാനുള്ള സംവിധാനമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 15നാണ് ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ ടീംചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് അറിയിച്ചിരുന്നത്.

സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി ചാനലുകളിലൂടെയാവും ലോകകപ്പ് ടീം പ്രഖ്യാപനത്തിന്റെ പത്ര സമ്മേളനം ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലെത്തുക. ആരാധകരുടെയും മുന്‍ ഇന്ത്യന്‍ താരങ്ങളുടെയും കണക്കുകൂട്ടലുകള്‍ക്കുള്ള ഉത്തരമാകും 15ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ടീം. ഏപ്രില്‍ 15ന് 3.30 മുതലാണ് ടീം പ്രഖ്യാപനം ടെലിവിഷനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുക. ര്‍ സ്പോര്‍ട്സിന്റെ ഇത്തരത്തിലൊരു നീക്കം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ രീതിയിലുള്ള ആവേശമാണ് നല്‍കിയിരിക്കുന്നത്. ടീം പ്രഖ്യാപനത്തിന് ശേഷം ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങളും ലോകകപ്പ് സാധ്യതകളും വിലയിരുത്തുന്ന പ്രത്യേക പരിപാടിയും സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേക്ഷണം ചെയ്യും. ഇതാദ്യമായാണ് ലോകകപ്പ് ടീം പ്രഖ്യാപനം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.