ഇന്ത്യന്‍ ടീമിന് ഉപദേശവുമായി സച്ചിന്‍

ലണ്ടന്‍: ഇന്ത്യന്‍ ടീമിന് വിലപ്പെട്ട ഉപദേശം നല്‍കി ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പാകിസ്താന്‍ പേസര്‍മാരായ മുഹമ്മദ് ആമിറും വഹാബ് റിയാസും വിരാട് കോലിയെയും രോഹിത് ശര്‍മയെയും ലക്ഷ്യമിട്ടാവും കളിയിക്കുകയെന്ന് സച്ചിന്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ആമിര്‍ ഫോമിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. ഇന്ത്യക്കെതിരെ കോലിയുടെയും രോഹിത്തിന്റെയും വിക്കറ്റുകള്‍ തുടക്കത്തിലെ വീഴ്ത്താനാവും ഇരുവരും ശ്രമിക്കുക.

എന്നാല്‍ ആ തന്ത്രത്തില്‍ വീഴാതെ രോഹിത്തും കോലിയും വലിയ ഇന്നിംഗ്സുകള്‍ കളിക്കുകയും മറ്റ് ബാറ്റ്സ്മാന്‍മാര്‍ ഇവരെ പിന്തുണച്ചു കളിക്കുകയുമാണ് വേണ്ടത്. ഫോമിലേക്ക് തിരിച്ചെത്തിയ ആമിറിനെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ നെഗറ്റീവ് മാനസികാവസ്ഥയുമായി കളിക്കരുതെന്നും സച്ചിന്‍ പറഞ്ഞു.