ഇന്ത്യക്ക് 37 റൺസ് ജയം

ഇന്ത്യ-ഓസ്‌ട്രേലിയ വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.

ഇന്ത്യ ഉയർത്തിയ 5 വിക്കറ്റിന് 352 എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ഓസ്‌ട്രേലിയൻ ടീമിന് കഴിഞ്ഞില്ല. അൻപത് ഓവറുകളിൽ 316 റൺസ് മാത്രമാണ് ഓസ്ട്രേലിയക്ക് നേടാൻ കഴിഞ്ഞത്. ഇന്ത്യക്ക് 37 റൺസിന്റെ ജയം.

ശിഖർ ധവാൻ നേടിയ സെഞ്ചുറിയുടെയും കാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അർദ്ധ സെഞ്ചുറിയുടെയും ഹാർദ്ദിക്ക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവിന്റെയും ബലത്തിലാണ് ഇന്ത്യ വിജയക്കുതിപ്പ് നടത്തിയത്.