ഇന്തോനേഷ്യയിൽ നടക്കുന്ന ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധു സെമിയിൽ പ്രവേശിച്ചു

ഇന്തോനേഷ്യയിൽ നടന്ന ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധു സെമിയിൽ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവിന് ജയം സാധ്യമായതോടെയാണ് താരം സെമിയില്‍ പ്രവേശിച്ചത്.

ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയെയാണ് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു നൊസോമിയെ പരാജയപ്പെടുത്തിയത്. കളിയിൽ മൂന്ന് പോയിന്റുകള്‍ക്ക് ശേഷം മികച്ച പ്രകടനം നടത്തിയായിരുന്നു വിജയം. സ്‌കോര്‍: 21-14, 21-7