ഇനി വീട് നോക്കുന്നതാണ് ധോണിക്ക് നല്ലത്

റാഞ്ചി: ക്രിക്കറ്റ് മതിയാക്കി വീട് നോക്കുന്നതാണ് ഇനി നല്ലതെന്ന് ധോണിയുടെ മാതാപിതാക്കൾ.ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ ധോണിയുടെ വിരമിക്കൽ വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ ഇത് സംബന്ധിച്ച് ധോണിയോ ബിസിസിഐയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച്‌ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ കുടുംബം.ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ട്വന്റി-ട്വന്റി ലോകകപ്പോടെ ധോണി വിരമിക്കുന്നതായിരിക്കും നല്ലത് എന്ന് താൻ പറഞ്ഞപ്പോൾ അതുവരെ പോകേണ്ട കാര്യമില്ല ഇപ്പോഴേ അതിനുള്ള സമയമായി എന്നായിരുന്നു ധോണിയുടെ മറുപടി .ധോണിയെ ഗോൾ കീപ്പറിൽ നിന്നും ക്രിക്കറ്റിലേക്ക് കൊണ്ട് വന്നത് കേശവ് ബാനർജിയാണ് .