ഇനി ആധാർ കാർഡ് നമ്പർ തെറ്റിയാൽ 10,000 പിഴ

ന്യൂഡല്‍ഹി: ​തെറ്റായ ആധാര്‍ നമ്പർ ഇടപാടുകാർക്ക് നൽകിയാൽ ഇനി 10,000 രൂപ പിഴ.ഉയർന്ന മൂല്യമുള്ള പണമിടപാടുകൾക്കാണ് ഇത് ബാധകമാകുന്നത്.സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്ന്​ ഹിന്ദുസ്ഥാന്‍ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഇതിനായി നിലവിലുള്ള ചില നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

​ ആദായ നികുതി റി​ട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍കാര്‍ഡിന്​ പകരം ആധാര്‍ കാര്‍ഡും ഉപയോഗിക്കാമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമൻ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആധാറിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാന്‍ കേന്ദ്രം കൂടുതല്‍ ശക്​തമായ നിയമവുമായി രംഗത്തെത്തുന്നത്​.


ഇതിനായി ആദായ നികുതി നിയമത്തിലെ 272ബി, 139 എ എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തുമെന്നും ബജറ്റ്​ പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ വ്യക്​തമാക്കിയിരുന്നു.