ഇടുക്കിയില്‍ കനത്തമഴയില്‍ മരം വീണ് സ്ത്രീ മരിച്ചു

ഇടുക്കി: ഇടുക്കി ആനവിലാസത്ത് കനത്തമഴയില്‍ മരം വീണ് സ്ത്രീ മരിച്ചു. ചപ്പാത്ത് സ്വദേശി കനകലതയാണ് മരണപ്പെട്ടത്. തോട്ടം തൊഴിലാളിയാണ് ഇവര്‍. ഇന്നലെ ഇടുക്കിയില്‍ മരം വീണ് കര്‍ഷകന്‍ മരിച്ചിരുന്നു

കടലില്‍ മുങ്ങിമരിച്ചതടക്കം കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു