വ്യക്തിഗത നികുതിദായകർക്ക് ബജറ്റ് ആശ്വാസമായേക്കുമെന്ന് വിദഗ്‌ധർ

ന്യൂഡൽഹി:വെള്ളിയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാൻ പോകുന്ന ഇടക്കാല ബഡ്ജറ്റ് സാധാരണക്കാർക്ക് ആശ്വാസമാകുമെന്ന് വിദഗ്‌ധർ .കഴിഞ്ഞ ഫെബ്രുവരിയിൽ ഒന്നാം മോദി മന്ത്രിസഭയുടെ ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യപിച്ചിരുന്നതിനേക്കാൾ ആശ്വാസകരമായ ബജറ്റ് ആയിരിക്കും ഇതെന്ന് പറയുന്നു. വ്യക്തിഗത നികുതിദായകർക്കു ആനുകൂല്യങ്ങൾ പ്രഖ്യപിക്കുവാൻ സാധ്യതയുണ്ട്.നികുതിയടക്കേണ്ട 2.5 ലക്ഷത്തിൽ നിന്നും 3 ലക്ഷമായി നികുതിയിളവ് ഏർപ്പെടുത്തും .
നിലവിൽ, എൻ‌പി‌എസ് സബ്‌സ്‌ക്രൈബർമാർ വിരമിക്കുന്ന സമയത്ത് പിൻ‌വലിച്ച അല്ലെങ്കിൽ 60 വയസ്സ് തികയുമ്പോൾ ശേഖരിച്ച കോർപ്പസിൻ്റെ 60% ൽ 40% നികുതിയിളവും ബാക്കി 20% നികുതിയും ആണ്. ആന്വിറ്റി വാങ്ങുന്നതിനായി വിനിയോഗിച്ച കോർപ്പസിൻ്റെ 40% ഇതിനകം നികുതി ഒഴിവാക്കിയിട്ടുണ്ട്.
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള സമ്പാദ്യത്തിനും നിക്ഷേപത്തിനുമുള്ള നികുതി ഇളവ് പരിധി ഉയർത്താനും ധനമന്ത്രാലയം ആലോചിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായുള്ള പദ്ധതികൾക്കായി സർക്കാർ സ്ഥാപനങ്ങൾ മൂലധനം സമാഹരിക്കുന്നതിന് നികുതി രഹിത ബോണ്ടുകൾ വീണ്ടും അവതരിപ്പിച്ചേക്കാം .അങ്ങനെയാണെങ്കിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ആയിരിക്കും ഇതിൽ നിന്നുമുള്ള പ്രയോജനം ഉടൻ ഉണ്ടാകുക.